Ongoing News
ലോക ചെസ് ചാമ്പ്യന്‍ഷിപ്പ്: മൂന്നാം റൗണ്ടും സമനിലയില്‍
 
		
      																					
              
              
            ചെന്നൈ:ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനും ലോക ചാമ്പ്യന്‍ വിശ്വനാഥന്‍ ആനനന്ദും തമ്മില്‍ ഏറ്റുമുട്ടിയ മൂന്നാം റൗണ്ട് മത്സരവും സമനിലയില്‍ അവസാനിച്ചു. മത്സരം സമനിലയില്‍ ആയതോടെ ഇരുതാരങ്ങളും ഒന്നര പോയിന്റ് വീതം നേടി. ആദ്യ രണ്ട് റൗണ്ടുകളും ഇരുവരും സമനിലയില്‍ പിരിഞ്ഞിരുന്നു.
മത്സരത്തില്‍ ആദ്യം 6.5 പോയിന്റ് നേടുന്നയാളാണ് വിജയിക്കുക. 2.55 മില്ലയ്ണ്‍ യു.എസ് ഡോളറാണ് വിജയിക്ക ലഭിക്കുക. 2008 മുതല്‍ ഇന്ത്യന്‍ താരം വിശ്വനാഥന്‍ ആനന്ദ് ആണ് ലോക ചെസ് ചാമ്പ്യന്‍. 2000ല്‍ ആണ് ആനന്ദ് ആദ്യമായി ലോക ചെസ് ചെസ്സ് കിരീടം സ്വന്തമാക്കുന്നത്. പതിമൂന്നാം വയസ്സില്‍ ഗ്രാന്‍ഡ് മാസ്റ്ററായി കായിക ചരിത്രത്തില്‍ ഇടംപിടിച്ച കാള്‍സണ്‍ നിലവിലെ ലോക ഒന്നാം നമ്പര്‍ താരമാണ്. മത്സരത്തിന്റെ നാലാം റൗണ്ട് നാളെ നടക്കും. ചാമ്പ്യന്‍ഷിപ്പില്‍ ഇനി 9 മത്സരങ്ങള്‍ കൂടിയുണ്ട്.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

