മുഖ്യമന്ത്രിയെ ആക്രമിച്ച കേസ്: നാല് പേര്‍ക്ക് ജാമ്യം

Posted on: November 12, 2013 5:10 pm | Last updated: November 12, 2013 at 5:10 pm

cm woontകൊച്ചി: കണ്ണൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ് പരുക്കേല്‍പ്പിച്ച കേസില്‍ നാലു പ്രതികള്‍ക്കു ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗം കെ. മുരളീധരന്‍, തളിപ്പറമ്പ് നഗരസഭ വൈസ് ചെയര്‍മാന്‍ കുഞ്ഞിരാമന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം രാഘവന്‍, സ്‌കൂള്‍ അധ്യാപകനായ അനീഷ് എന്നിവര്‍ക്കാണു ജസ്റ്റിസ് തോമസ് പി. ജോസഫ് ജാമ്യം അനുവദിച്ചത്. 50,000 രൂപ വീതം മജിസ്‌ട്രേറ്റ് കോടതിയില്‍ കെട്ടിവെക്കണമെന്ന ഉപാധിയിലാണ് ജാമ്യം.

ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ കര്‍ശനമായി എതിര്‍ത്തെങ്കിലും ഉപാധികളോടെ ജാമ്യം നല്‍കാമെന്നു കോടതി അറിയിക്കുകയായിരുന്നു.