ആലംങ്കോട് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിന്

Posted on: November 12, 2013 11:44 am | Last updated: November 12, 2013 at 11:44 am

ചങ്ങരംകുളം: ആലംങ്കോട് ഗ്രാമ പഞ്ചായത്തില്‍ പുതിയ പ്രസിഡന്റായി ടി വി സുലൈമാന്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സുലൈമാന് 12ഉം എല്‍ ഡി എഫിലെ പുരുഷോത്തമന് ഏഴ് വോട്ടും ലഭിച്ചു.
പഞ്ചായത്ത് രൂപവത്കരിച്ചത് മുതല്‍ അര നൂറ്റാണ്ട് കാലമായി ആലങ്കോട് മുസ്‌ലിംലീഗാണ് പ്രസിഡന്റ് സ്ഥാനം കൈവശം വെച്ചിരുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് യു ഡി എഫിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ലീഗ് പ്രസിഡന്റിനുള്ള പിന്തുണ കോണ്‍ഗ്രസ് പിന്‍വലിച്ചിരുന്നു. പിന്നീട് മണ്ഡലം യു ഡി എഫ് കമ്മിറ്റി ഉണ്ടാക്കിയ നീക്കുപോക്കിനെ തുടര്‍ന്നാണ് അടുത്ത ഒരുവര്‍ഷം പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിന് നല്‍കാന്‍ ധാരണയായത്. ഇതോടെ ചരിത്രത്തിലാദ്യമായാണ് ആലംങ്കോട് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിന്റെ കൈകളിലെത്തുന്നത്. പൊന്നാനി അസി.രജിസ്ട്രാര്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ പി ടി മോഹനകൃഷ്ണന്‍, അഷ്‌റഫ് കോക്കൂര്‍, സിദ്ദീഖ് പന്താവൂര്‍, അഡ്വ.എം രോഹിത്, പി പി യൂസുഫലി പ്രസംഗിച്ചു.