Connect with us

Kottayam

ബസുകള്‍ക്കെതിരെ നടപടി കര്‍ക്കശമാക്കുന്നു

Published

|

Last Updated

കോട്ടയം: ഇന്‍ഷ്വറന്‍സ് പരിരക്ഷയില്ലാത്ത ബസുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത കമ്മീഷണര്‍ ഋഷിരാജ് സിംഗ്. സ്വകാര്യ ബസ് നിരക്ക് സംബന്ധിച്ച സമിതി കോട്ടയത്ത് നടത്തിയ അദാലത്തില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെരിന്തല്‍മണ്ണയില്‍ അപകടത്തില്‍ പെട്ട ബസ്സിന് ഇന്‍ഷ്വറന്‍സ് ഇല്ലാതിരുന്നതിനാല്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ സാധ്യത കുറവായതിനാലാണ് ബസുകളുടെ ഇന്‍ഷ്വറന്‍സ് പരിശോധന കര്‍ശനമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ഇന്‍ഷ്വറന്‍സ് തുക ചെക്കായി സ്വീകരിക്കുന്നതിനു പകരം ഡ ഡി ആയി സ്വീകരിക്കാന്‍ റെഗുലേറ്ററി അതോറിറ്റിയോട് ആവശ്യപ്പെടും.
നിലവില്‍ ചെക്ക് വഴിയാണ് ഉടമകള്‍ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്കുള്ള തുക ഏജന്‍സിയെ ഏല്‍പ്പിക്കുന്നത്. മിക്കവാറും ചെക്കുകളില്‍ രണ്ട് മാസമാണ് തീയതി ഇടുന്നത്. കാലാവധിക്ക് കമ്പനി ചെക്ക് ബേങ്കില്‍ സമര്‍പ്പിക്കുമ്പോള്‍ അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ മടങ്ങുകയാണ് പതിവ്. ഇതോടെ വാഹനത്തിന്റെ ഇന്‍ഷ്വറന്‍സ് നഷ്ടമാകും.
എന്നാല്‍ ചെക്ക് നല്‍കുന്ന സമയത്ത് കമ്പനി നല്‍കുന്ന ഇന്‍ഷ്വറന്‍സ് പേപ്പറാണ് ബസുടമകള്‍ പരിശോധനാ സമയത്ത് കാണിക്കുന്നത്. അപകടം നടക്കുമ്പോള്‍ മാത്രമാണ് ഇന്‍ഷ്വറന്‍സ് അടച്ചിട്ടില്ലെന്ന വിവരം അധികാരികള്‍ അറിയുന്നത്. ഇങ്ങനെയുള്ള ബസുകള്‍ അപകടത്തില്‍ പെട്ടാല്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുകയില്ല. ഇതുമൂലം അപകടത്തില്‍ പരുക്ക് പറ്റുന്നവര്‍ക്കും ആരെങ്കിലും മരിച്ചാല്‍ അവരുടെ ബന്ധുക്കള്‍ക്കും നഷ്ടപരിഹാരം ലഭിക്കുകയില്ല. ഇതിനാലാണ് തുക ഡി ഡി ആയി മാത്രമെ സ്വീകരിക്കാവു എന്ന് ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി അതോറിറ്റിയോട് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

Latest