Connect with us

International

മലാലയുടെ പുസ്തകത്തിന് പാക്കിസ്ഥാനില്‍ വ്യാപക വിലക്ക്‌

Published

|

Last Updated

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ സ്വകാര്യ സ്‌കൂളുകളില്‍ മലാല യൂസുഫ്‌സായിയുടെ പുസ്തകത്തിന് വിലക്ക്. പുസ്തകം ഇസ്‌ലാമിനെ ശരിയായി മാനിക്കുന്നില്ലെന്നും മലാല പാശ്ചാത്യ രാജ്യങ്ങളുടെ ഉപകരണമാണെന്നും ആരോപിച്ചാണ് പുസ്തകത്തിന് രാജ്യവ്യാപക നിരോധം ഏര്‍പ്പെടുത്തിയത്.
വടക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ സ്വാത്ത് താഴ്‌വരയില്‍ താലിബാന്റെ വെടിയേറ്റത് മുതലാണ് മലാല ലോകജനശ്രദ്ധയാകര്‍ഷിക്കുന്നത്. വൈറ്റ് ഹൗസില്‍ വരെ മലാലക്ക് സ്വീകരണം ലഭിച്ചു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിന്റെ വിമോചന പോരാളിയായാണ് മലാലയെ പാശ്ചാത്യ മാധ്യമങ്ങള്‍ ചിത്രീകരിച്ചത്.
ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തക ക്രിസ്ത്യന്‍ ലംബോയോടൊപ്പം “ഞാന്‍ മലാല” എന്ന പേരിലാണ് പുസ്തകം എഴുതുന്നത്. താലിബാനെ എതിര്‍ക്കുന്നതിനും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും മലാലയെ പ്രതീകമായി ഉയര്‍ത്തികൊണ്ടുവരുന്ന സാഹചര്യത്തിലാണ് പുസ്തകത്തിന് വിലക്കേര്‍പ്പെടുത്തുന്നത്. പാക്കിസ്ഥാനിലെ 40,000 സ്വകാര്യ സ്‌കൂളിലാണ് നിരോധം ഏര്‍പ്പെടുത്തിയതെന്ന് പുസ്തകം സ്‌കൂള്‍ വളപ്പിലേക്ക് പ്രവേശിപ്പിക്കരുതെന്നും ആള്‍ പാക്കിസ്ഥാന്‍ പ്രൈവറ്റ് സ്‌കൂള്‍സ് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് അദീബ് ജാവേദനി പറഞ്ഞു. സംഘടനയുടെ കീഴില്‍ അഫിലിയേറ്റ് ചെയ്ത സ്‌കൂളുകളാണ് ഇവ. സര്‍ക്കാര്‍ സ്‌കൂളുകളിലും പുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.