Connect with us

Malappuram

വിദ്യാരംഗം സാഹിത്യോത്സവം സമാപിച്ചു

Published

|

Last Updated

മലപ്പുറം: വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന സാഹിത്യോത്സവം സമാപിച്ചു.
എല്‍ പി വിഭാഗത്തില്‍ സെന്റ്‌ജെമ്മാസ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ ഓവറോള്‍ കിരീടം നേടി. ജി എല്‍ പി എസ് കോട്ടക്കല്‍ രണ്ടാം സ്ഥാനവും, യു എ എച്ച് എം എല്‍ പി എസ് വലിയാട,് എ എല്‍ പി എസ് കുറ്റിപ്പുറം, എ യു പി എസ് മലപ്പുറം, എ എം യു പി എസ് വള്ളുവമ്പ്രം എന്നിവര്‍ മൂന്നാം സ്ഥാനം നേടി.
യു പി വിഭാഗത്തില്‍ ജി യു പി എസ് കോട്ടക്കല്‍, എ കെ എം എച്ച് എസ് കോട്ടൂര്‍, എം എസ് പി ഇ എം എച്ച് എസ് മലപ്പുറം എന്നിവര്‍ ഓവറോള്‍ കിരീടം നേടി. എം യു എ യു പി എസ് പാണക്കാട് രണ്ടാം സ്ഥാനവും ജി ആര്‍ എച്ച് എസ് എസ് കോട്ടക്കല്‍ മൂന്നാം സ്ഥാനവും നേടി.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സെന്റ്‌ജെമ്മാസ് ഗേള്‍സ് ഹയര്‍സെക്കന്റി സ്‌കൂള്‍ ഓവറോള്‍ കിരീടം നേടി. എം എസ് പി എച്ച് എസ് എസ് മലപ്പുറം രണ്ടാം സ്ഥാനവും, ജി ജി എച്ച് എസ് എസ് മലപ്പുറം, ജി ആര്‍ എച്ച് എസ് എസ് കോട്ടക്കല്‍ എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.
അധ്യാപക വിഭാഗത്തില്‍ ജി എം യു പി മേല്‍മുറി ഓവറോള്‍ കിരീടം നേടി. എ കെ എം എച്ച് എസ് കോട്ടൂര്‍, ജി എല്‍ പി എസ് പൂക്കോട്ടൂര്‍, ജി എല്‍ പി എസ് കോട്ടക്കല്‍, ജി എം യു പി ഇരുമ്പൂഴി എന്നിവര്‍ രണ്ടാം സ്ഥാനം പങ്കിട്ടു. വിജയികള്‍ക്കുള്ള ട്രോഫികള്‍ ജനുവരി അവസാനം നടക്കുന്ന പ്രതിഭാ സംഗമത്തില്‍ വിതരണം ചെയ്യും.

Latest