മാലിദ്വീപില്‍ ഇന്ന് വീണ്ടും പ്രസിഡന്റ് തിരഞ്ഞെടുപ്പ്

Posted on: November 9, 2013 9:30 am | Last updated: November 9, 2013 at 8:09 pm

nasheedമാലെ: മാലിദ്വീപില്‍ ഇന്ന് വീണ്ടും പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കും. ആദ്യ ഘട്ട തിരഞ്ഞെടുപ്പ് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. വോട്ടര്‍പട്ടിക രാഷ്ട്രീയ പാര്‍ട്ടികള്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് രണ്ടാമത് തിരഞ്ഞെടുപ്പ് നടക്കേണ്ട തീയതിയില്‍ പോലീസ് അതു തടഞ്ഞിരുന്നു. പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള ആദ്യ രണ്ടുശ്രമങ്ങളും ഫലം കാണാതെ വന്നതോടെയാണ് മൂന്നാമതും തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനമായത്.
പ്രതിപക്ഷ നേതാവും ജനാതിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട രാജ്യത്തെ ആദ്യ പ്രസിഡന്റുമായ മുഹമ്മദ് നഷീദും മുന്‍ ഏകാധിപതി അബ്ദുല്‍ ഗയൂമിന്റെ സഹോദരന്‍ അബ്ദുല്ല യാമിനും തമ്മിലാണ് പ്രധാന മത്സരം.