Connect with us

Kozhikode

തെറ്റായ ചരിത്ര സമീപനങ്ങള്‍ മുസ്‌ലിംകളുമായുള്ള സംവാദങ്ങളെ ദുര്‍ബലമാക്കുന്നു: അലി അബ്ദുല്ല

Published

|

Last Updated

കോഴികോട്: മുസ്‌ലിംകളുടെ ദൈനം ദിന സാമൂഹിക ജീവിതത്തെ നിര്‍ണയിച്ച ആധ്യാത്മിക പരിസരം മനസ്സിലാക്കാന്‍ പാകത്തിന് ചരിത്ര രചനാ ശാസ്ത്രം വളരേണ്ടതുണ്ടെന്നും അല്ലാത്ത പക്ഷം മുസ്‌ലിം സമൂഹങ്ങളുമായുള്ള സംവാദം ദുര്‍ബലപ്പെട്ടു പോകുമെന്നും സുന്നി യുവജന സംഘം സംസ്ഥാന സമിതി അംഗം എന്‍ അലി അബ്ദുല്ല അഭിപ്രായപ്പെട്ടു. “മുഖ്യധാര” മാസികയുടെ പ്രകാശനത്തോട് അനുബന്ധിച്ചു നടന്ന ദേശീയ സെമിനാറില്‍ കേരളീയ സമൂഹത്തിലെ ഇസ്‌ലാമിക പരിസരം എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാപ്പിള മുസ്‌ലിം ചരിത്രത്തെ കുറിച്ചു നടന്ന പഠനങ്ങള്‍ പലതിലും ബോധപൂര്‍വമായ കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലുകളും നടന്നിട്ടുണ്ട്. പഴുതുകള്‍ നിറഞ്ഞ രീതി ശാസ്ത്രവും മാനദണ്ഡങ്ങളുമാണ് ഇത്തരം പഠനങ്ങള്‍ പിന്തുടര്‍ന്നത്. മലബാറിലെ ഇസ്‌ലാമിനെ മനസ്സിലാക്കാനുള്ള വഴികള്‍ അവരുടെ വ്യാപാര ബന്ധങ്ങളും വൈദേശിക ശക്തികള്‍ക്കെതിരെ നടന്ന പോരാട്ടങ്ങളും മാത്രമായി ചുരുക്കിയവര്‍ മാപ്പിള മുസ്‌ലിംകളുടെ ചരിത്രത്തിന്റെ മറ്റു വശങ്ങള്‍ അവഗണിക്കുകയാണ്. ഇസ്‌ലാമിന്റെ വരവോടെ തന്നെ മലബാര്‍ തീരത്ത് സജീവമായ ജ്ഞാന വിനിമയ പാരമ്പര്യത്തിന്റെ ചരിത്രം ഗവേഷണ പഠനങ്ങളില്‍ നിന്ന് വിട്ടുകളയുന്നതിന് പിന്നില്‍ ചരിത്രത്തെ സ്വന്തമാക്കാനുള്ള ചിലരുടെ താത്പര്യമാണ് ഒളിഞ്ഞിരിക്കുന്നത്.
സമുദായത്തിനകത്തെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വീകാര്യതയും സാഹചര്യവും ഒരുക്കുന്നതിന് വേണ്ടി ബ്രിട്ടീഷുകാരും വഹാബികളും ചേര്‍ന്ന് പടച്ചുണ്ടാക്കിയതാണ് മാപ്പിള മുസ്‌ലിംകളുടെ ജീവിതം 1 9 2 0 കള്‍ക്ക് മുന്‍പ് ഇരുളടഞ്ഞതായിരുന്നു എന്ന കെട്ടുകഥ. മുസ്‌ലിംകള്‍ക്കെതിരെ ബ്രിട്ടീഷുകാര്‍ സ്വീകരിച്ച നയ നിലപാടുകളും പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ എന്നവകാശപ്പെടുന്നവര്‍ സ്വീകരിച്ച നിലപാടുകളും തമ്മിലുള്ള സാദൃശ്യം യാദൃച്ഛികമല്ല. സാമൂഹിക മാറ്റങ്ങളെ കുറിച്ചുള്ള പരിമിതമായ ധാരണകളാണ് ഇവര്‍ നവോത്ഥാനം എന്ന പേരില്‍ അവതരിപ്പിച്ചത്. സൂക്ഷ്മ വസ്തുതകളിലേക്ക് നീങ്ങാതെയും ചരിത്ര രചനാ സമീപനങ്ങളില്‍ വന്ന മാറ്റങ്ങളെ ഉള്‍ക്കൊള്ളാതെയുമാണ് മുസ്‌ലിംകളില്‍ പെട്ടവര്‍ തന്നെ മലബാറിന്റെ മുസ്‌ലിം ചരിത്രം എഴുതിക്കൊണ്ടിരിക്കുന്നത് എന്നത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest