സി പി എം-ബി ജെ പി രഹസ്യ ധാരണ: എം പി വീരേന്ദ്രകുമാര്‍

Posted on: November 8, 2013 7:39 am | Last updated: November 8, 2013 at 8:39 am

തിരൂര്‍: സംസ്ഥാനത്ത് ബി ജെപിയും സി പി എമ്മും തമ്മില്‍ രഹസ്യധാരണയുണ്ടെന്ന് സോഷ്യലിസ്റ്റ് ജനത സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്രകുമാര്‍ ആവശ്യപ്പെട്ടു. സോഷ്യലിസ്റ്റ് ജനത പൊന്നാനി പാര്‍ലമെന്റ് മണ്ഡലം കണ്‍വെന്‍ഷന്‍ തിരൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതേതര വോട്ടുകളെ ഭിന്നിപ്പിച്ച് ബി ജെപിയെ അധികാരത്തിലേറ്റാനാണ് സി പി എം ശ്രമം. സി പിഎമ്മിന് കുറച്ച് സീറ്റ് കേരളത്തില്‍ കൂടുതല്‍ കിട്ടിയാല്‍ അത് കേന്ദ്രത്തില്‍ അധികാരത്തിലേറാന്‍ ബി ജെ പിയെ സഹായിക്കും. ആര്‍ക്കും ഭൂരിപക്ഷമില്ലെങ്കില്‍ ഇടതുപക്ഷം ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് വ്യക്തമാക്കണം.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെയും നിയമസഭാ തിരഞ്ഞെടുപ്പിലെയും യു ഡി എഫ് വിജയം സോഷ്യലിസ്റ്റ് ജനതയുടെ സാന്നിധ്യം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് സബാഹ് പുല്‍പ്പറ്റ അധ്യക്ഷത വഹിച്ചു.