സിറാജ് അക്ഷരദീപം പദ്ധതിക്ക് തുടക്കം

Posted on: November 8, 2013 7:37 am | Last updated: November 8, 2013 at 8:37 am

തിരൂര്‍: ആലത്തിയൂര്‍ എം ഇ ടി ഇംഗ്ലീഷ് സ്‌കൂളില്‍ സിറാജ് അക്ഷരദീപം പദ്ധതിക്ക് തുടക്കമായി. എസ് എം എ തിരൂര്‍ റീജ്യണല്‍ സെക്രട്ടറി സ്‌കൂള്‍ ലീഡര്‍ റഫ്‌നീഷിന് പത്രം കൈമാറി. ഇതോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി ഹരിദാസ് അധ്യക്ഷത വഹിച്ചു.
സിറാജ് പ്രതിനിധി അബ്ദുല്‍ഹമീദ് അന്‍വരി പദ്ധതി വിശദീകരിച്ചു. സ്‌കൂള്‍ മാനേജര്‍ കുട്ട്യാലി, അബ്ദുസലാം, റഹീം കൈമലശ്ശേരി, എസ് വൈ എസ് പ്രസിഡന്റ് കെ മുഹമ്മദ് ബാവ, ഇസ്‌ലാമിക് ഹെഡ് എം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, വൈസ് പ്രിന്‍സിപ്പല്‍ യു പി അനന്ത നാരായണന്‍, മന്‍സൂര്‍ ചെമ്പ്ര സംബന്ധിച്ചു.
ആലത്തിയൂര്‍ എം ഇ ടി ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളില്‍