ജില്ലാ ശാസ്‌ത്രോത്സവം 11ന് തുടങ്ങും

Posted on: November 8, 2013 8:00 am | Last updated: November 8, 2013 at 8:35 am

തൃശൂര്‍: അഞ്ചാമത് തൃശൂര്‍ റവന്യുജില്ലാ ശാസ്‌ത്രോത്സവം 11, 12, 13 തീയതികളില്‍ ജില്ലയിലെ ആറ് വിദ്യാലയങ്ങളിലായി നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 11 ന് രാവിലെ 9.30 ന് ഗവ മോഡല്‍ ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌ക്കൂളില്‍ അഡ്വ തേറമ്പില്‍ രാമകൃഷ്ണന്‍ എം എല്‍ എ മേള ഉദ്ഘാടനം ചെയ്യും.
12 ഉപജില്ലകളില്‍ നിന്നായി 5745 വിദ്യാര്‍ഥികള്‍ മേളയില്‍ പങ്കെടുക്കും. സമാപന സമ്മേളനം 13 ന് വൈകീട്ട് 3.30 ന് എം പി വിന്‍സെന്റ് എം എല്‍ എ നിര്‍വഹിക്കും. മേയര്‍ ഐ പി പോള്‍ അധ്യക്ഷത വഹിക്കും.
ഗവ മോഡല്‍ ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂള്‍, ഗവ മോഡല്‍ ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂള്‍, വിവേകോദയം ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രവൃത്തി പരിചയമേളയും, ഹോളി ഫാമിലി സ്‌കൂളില്‍ ശാസ്ത്രം, ഐ ടി മേളകളും, സെന്റ് ക്ലയേഴ്‌സ് സ്‌കൂളില്‍ സാമൂഹ്യശാസ്ത്ര മേളയും, സി എം എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഗണിത ശാസ്ത്ര മേളയും നടക്കും.
മേളയുടെ രജിസ്‌ട്രേഷന്‍ ഗവ ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഇന്ന് ഉച്ചയ്ക്ക് 1.30 മുതല്‍ 4വരെ നടക്കും. ഫോണ്‍-9497 656 344.
വാര്‍ത്താസമ്മേളനത്തില്‍ ഡി ഡി ഇന്‍ചാര്‍ജ്ജ് പി എന്‍ വല്‍സല, പബ്ലിസിറ്റി കണ്‍വീനര്‍ കെ എം ഏല്യാസ്, എ എം ജയ്‌സണ്‍ മാസ്റ്റര്‍, ഡോ വി ജി തനു എന്നിവര്‍ പങ്കെടുത്തു.