കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട: രണ്ട് പേര്‍ പിടിയില്‍

Posted on: November 8, 2013 7:42 am | Last updated: November 8, 2013 at 11:17 pm

gold

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ആറ് കിലോ സ്വര്‍ണവുമായി രണ്ട് പേര്‍ പിടിയില്‍. അനധികൃതമായി കടത്താന്‍ ശ്രമിച്ച് ആറ് കിലോ സ്വര്‍ണമാണ് ഡയറക്ടറേറ്റ് ഓഫ് ഇന്റലിജന്‍സ്(ഡിആര്‍ഐ) പിടികൂടിയത്.  ഒരു കോടി 84 ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്. എയര്‍ഹോസ്റ്റസ് ഹിറോമോസ സെബാസറ്റിയന്‍,സുഹൃത്ത് ചീറായി റാഹില എന്നിവരാണ് പിടിയിലായത്. എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്ത് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയത്.  എയര്‍ ഹോസ്റ്റസിനെ സസ്പെന്‍ഡ് ചെയ്തതായി എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

അരയിലെ ബെല്‍റ്റിലുള്ള അറകളിലും ജീന്‍സിന്റെ പോക്കറ്റിലുമാണ് ഇവര്‍ സ്വര്‍ണം ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്നുതവണയാണ് കരിപ്പൂരില്‍ നിന്നും അനധികൃത സ്വര്‍ണം പിടികൂടുന്നത്.