പി മോഹനന്‍- ലതിക കൂടിക്കാഴ്ച്ച ഗുരുതര സുരക്ഷാ വീഴ്ച്ചയെന്ന് തിരുവഞ്ചൂര്‍

Posted on: November 7, 2013 7:48 pm | Last updated: November 7, 2013 at 7:48 pm

thiruvanchoorതിരുവനന്തപുരം: ടി പി വധക്കേസിലെ റിമാന്റ് പ്രതി പി മോഹനന്‍ ഭാര്യയും എം എല്‍ എയുമായ കെ കെ ലതികയുമായി കൂടിക്കാഴ്ച്ച നടത്തിയത് ഗുരുതരമായ സുരക്ഷാവീഴ്ച്ചയാണെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. റിമാന്റ് പ്രതിക്ക് നല്‍കിയതിനെക്കാള്‍ കൂടുതല്‍ പരിഗണന നല്‍കിയത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തത്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

പലരും പലതും പറയുമെന്നും ആരുടേയും വായ മൂടിക്കെട്ടാനാവില്ലെന്നും കെ സുധാകരന്‍ എം പിക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ് ഇത്തരം സംഭവങ്ങളെന്ന് സുധാകരന്‍ പ്രതികരിച്ചിരുന്നു.

സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിനായി സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജ്ജന്‍ കുമാറിനെ നിയമിച്ചുകൊണ്ട് ഡി ജി പി ഉത്തരവിട്ടു.