സിപിഎമ്മിനെ വേട്ടയാടാനുള്ളതായിരുന്നു ലാവ്‌ലിന്‍ കേസ്: പിണറായി

Posted on: November 7, 2013 10:20 am | Last updated: November 7, 2013 at 10:23 am

pinarayi-vijayanകോഴിക്കോട്: സിപിഎമ്മിനെ വേട്ടയാടാനുള്ളതായിരുന്നു എസ്എന്‍സി ലാവ്‌ലിന്‍ കേസെന്ന് പിണറായി വിജയന്‍. താന്‍ ഒരു നിമിത്തം മാത്രമായിരുന്നു. ആ തിരിച്ചറിവ് ഉള്ളത് കൊണ്ടാണ് ഈ പ്രതിസന്ധി മറികടക്കാനായതെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു. പാര്‍ട്ടിയെ കേരള മനസ് എങ്ങനെ കാണുന്നു എന്നു മനസ്സിലാക്കാന്‍ കേസിന്റെ വിധി വന്നപ്പോള്‍ കഴിഞ്ഞു. പാര്‍ട്ടി അനുഭാവികള്‍ അല്ലാത്തവര്‍ പോലും പിന്തുണച്ചുവെന്നും പിണറായി പറഞ്ഞു.

ലാവ്‌ലിന്‍ കേസില്‍ കുറ്റ വിമുക്തനാക്കപ്പെട്ട ശേഷം ആദ്യമായി കോഴിക്കോട്ടെത്തിയ പിണറായിക്ക് ഉജ്ജ്വല സ്വീകരണമാണ് പ്രവര്‍ത്തകര്‍ നല്‍കിയത്. റെഡ് വളണ്ടിയര്‍മാരുടെ ഗാര്‍ഡ് ഓഫ് ഓണറും ട്രെയിനില്‍ പിണറായിക്കൊപ്പമുണ്ടായിരുന്നു. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും പിണറായിക്കൊപ്പമുണ്ടായിരുന്നു. ഇരുവരേയും മാലയും ഷാളുമണിയിച്ച് ജില്ലാ നേതാക്കള്‍ സ്വീകരിച്ചു.