ലോക്‌സഭാ തിരഞ്ഞെടുപ്പോടെ ഭരണമാറ്റമുണ്ടാകുമെന്ന് കൊടിയേരി

Posted on: November 6, 2013 10:08 am | Last updated: November 7, 2013 at 8:19 am

kodiyeri

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പോടെ സംസ്ഥാനത്ത് രാഷ്ട്രീയ മാറ്റമുണ്ടാകുമെന്ന് പ്രതിപക്ഷ ഉപനേതാവ് കൊടിയേരി ബാലകൃഷ്ണന്‍. യുഡിഎഫിലെ ചില കക്ഷികള്‍ അസംതൃപ്തരാണെന്നും,ഉമ്മന്‍ചാണ്ടി സര്‍ക്കാറിന് അഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കാന്‍ സാധിക്കില്ലെന്നും കൊടിയേരി പറഞ്ഞു. എന്നാല്‍ പേര് ദോഷമുണ്ടാക്കി സംസ്ഥാനത്ത് ഭരണമാറ്റത്തിന് ശ്രമിക്കില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം യുഡിഎഫില്‍ ഭിന്നിപ്പുണ്ടാകും. ചരിത്രം അതാണ് തെളിയിക്കുന്നതെന്നും കൊടിയേരി പറഞ്ഞു.

ലാവ്‌ലിനിലെ മുന്‍ നിലപാടുകളെ വിഎസ് അച്ചുതാനന്ദന്‍ തള്ളിപ്പറഞ്ഞ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ വിവാദങ്ങള്‍ക്ക പ്രസക്തിയില്ല. പ്രതിസന്ധികാലത്ത് പാര്‍ട്ടിക്ക് കരുത്ത്പകര്‍ന്ന നേതാവാണ് വിഎസെന്നും കൊടിയേരി ബാലകൃഷ്ണന്‍ കോഴിക്കോട്ട് പറഞ്ഞു. കൊടിയരിയുടെ പ്രസ്താവന വെറും വ്യാമോഹം മാത്രമാണെന്ന് പിപി തങ്കച്ചന്‍ പ്രതികരിച്ചു.