പിണറായിക്ക് അഭിവാദ്യമര്‍പ്പിച്ച് ജില്ലയിലെങ്ങും പ്രകടനം

Posted on: November 6, 2013 5:29 am | Last updated: November 6, 2013 at 8:29 am

കണ്ണൂര്‍: ലാവ്‌ലിന്‍ കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് അഭിവാദ്യമര്‍പ്പിച്ച് ജില്ലയില്‍ സി പി എം പ്രകടനം നടത്തി. സി പി എമ്മിന്റെയും സാംസ്‌കാരിക സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിലാണ് ആഹ്ലാദ പ്രകടനങ്ങള്‍ നടന്നത്. കരിമരുന്ന് പ്രയോഗവും മധുര പലഹാരം വിതരണം ചെയ്തുമാണ് പ്രവര്‍ത്തകര്‍ വിജയം ആഘോഷിച്ചത്.
കണ്ണൂര്‍ നഗരത്തില്‍ സിപിഎം കണ്ണൂര്‍ ഏരിയാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രകടനവും മധുരം വിതരണം ചെയ്യലും നടന്നു.
മുന്‍ വൈദ്യുതി മന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതില്‍ അഭിവാദ്യമാര്‍പ്പിച്ച് കെ എസ് ഇ ബി വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ പ്രകടനം നടന്നു.
വര്‍ക്കിംഗ് വുമണ്‍സ് ജില്ലാകമ്മിറ്റി കോടതി വിധിയെ സ്വാഗതം ചെയ്തു.
ഇരിട്ടി: ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതില്‍ സി പി എം പ്രവര്‍ത്തകര്‍ ഇരിട്ടിയില്‍ ആഹ്ലാദ പ്രകടനം നടത്തി. പി പി അശോകന്‍, പി പി ഉസ്മാന്‍, പി വിജയന്‍, പി അശോകന്‍, പി പി മുകന്ദന്‍ നേതൃത്വം നല്‍കി.
കണ്ണൂര്‍: ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ പ്രതി പട്ടികയില്‍ നിന്നൊഴിവാക്കിയതില്‍ ഐ എന്‍ എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അശ്രഫ് പുറവൂര്‍ സ്വാഗതം ചെയ്തു.
പാനൂര്‍: ലാവ്‌ലിന് കേസ് വിധിയെ ഐ എന്‍ എല്‍ പെരിങ്ങളം പഞ്ചായത്ത് കമ്മിറ്റി സ്വാഗതം ചെയ്തു. കുന്നോത്ത് അസീസ് അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ കുഴിലേടത്ത്, മമ്മാത്താല്‍ യൂസുഫ്, എം ബി കെ അബ്ദുല്ല, സി എച്ച് അബ്ദുനാസര്‍, കെ ജബ്ബാര്‍ പ്രസംഗിച്ചു