Connect with us

Kasargod

മാടക്കാലില്‍ സൗജന്യ തോണി സര്‍വിസ് നിലച്ചു; നാട്ടുകാര്‍ ഇന്ന് പഞ്ചായത്താഫീസിലേക്ക് മാര്‍ച്ച് നടത്തും

Published

|

Last Updated

തൃക്കരിപ്പൂര്‍: തൂക്കുപാലം തകര്‍ന്ന് യാത്രാദുരിതം അനുഭവപ്പെടുന്ന മാടക്കാല്‍ കടവില്‍ സൗജന്യ തോണി സര്‍വിസ് നിര്‍ത്തലാക്കിയതില്‍ പ്രതിഷേധിച്ച് വലിയപറമ്പ നിവാസികള്‍ ഇന്ന് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. തീരദേശവാസികളുടെ യാത്രാപ്രശ്‌നത്തിന് അല്‍പം ആശ്വാസമെന്ന നിലയില്‍ ആരംഭിച്ച സൗജന്യ തോണി സര്‍വിസ് നിര്‍ത്തലാക്കിയതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്. കെല്ലിന്റെ സഹായത്തോടെ വലിയപറമ്പ പഞ്ചായത്ത് ആരംഭിച്ച സൗജന്യ തോണി സര്‍വിസ് കഴിഞ്ഞ മാസം വരെ തുടര്‍ന്നിരുന്നു. ഈ മാസം മുതല്‍ ഈ കടവ് വഴി യാത്ര ചെയ്യുന്നവര്‍ സാധാരണപോലെ യാത്രാക്കൂലി കൊടുക്കേണ്ടിവന്നിരിക്കയാണ്. ഇതാണ് നാട്ടുകാരില്‍ പ്രതിഷേധമുയരാന്‍ കാരണമായത്.

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മാടക്കാള്‍ തൂക്കുപാലം ഉദ്ഘാടനം കഴിഞ്ഞ് രണ്ടുമാസം പോലും തികയാതെയാണ് കവ്വായി കായലില്‍ തകര്‍ന്നുവീണത്. നാലുകോടി രൂപ ചെലവാക്കി പണിത പാലം വെള്ളത്തിലായതോടെ യാത്രാദുരിതം അനുഭവപ്പെടുന്ന ദ്വീപ് നിവാസികള്‍ കടുത്ത നിരാശയിലുമായി.

 

Latest