ഗസല്‍ ഗായകന്‍ നജ്മല്‍ ബാബു അന്തരിച്ചു

Posted on: November 6, 2013 12:19 am | Last updated: November 7, 2013 at 8:18 am

NAJMAL BABU

കോഴിക്കോട്: കോഴിക്കോട് അബ്ദുല്‍ഖാദറിന്റെ മകനും പ്രശസ്ത ഗായകനുമായ നജ്മല്‍ബാബു (67) നിര്യാതനായി. വൃക്കസംബന്ധമായ രോഗത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 10.30ഓടു കൂടിയാണ് മരണപ്പെട്ടത്. വിദേശത്തും സ്വദേശത്തുമായി ഗസല്‍ഗാനങ്ങളുള്‍പ്പെടെ നിരവധി സ്റ്റേജ് പ്രോഗ്രാമുകള്‍ അവതരിപ്പിച്ച നജ്മല്‍ബാബുവിന്റെ ശ്രദ്ധേയമായ നിരവധി ഗാനങ്ങളുണ്ട്.

കോഴിക്കോട് നിന്ന് അടുത്തിടെയാണ് വേങ്ങരയിലേക്ക് താമസം മാറ്റിയത്. നിരവധി പുരസ്‌കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി സംസാരശേഷി നഷ്ടപ്പെട്ട് ചികിത്സയിലായിരുന്നു. ഭാര്യ: സുബൈദ. മക്കള്‍: പ്രിയേഷ്, ലെസ്‌ലി.