ശ്വേതയുടെ പരാതിക്ക് കാരണം പ്രതിഫലം കിട്ടാത്തതിലുള്ള ഈര്‍ഷ്യതയോ?

Posted on: November 5, 2013 8:01 pm | Last updated: November 6, 2013 at 12:32 am

swetha1കൊച്ചി: നടി ശ്വേതാമോനോനെ കൊല്ലത്ത് പ്രസിഡന്റ്‌സ് ട്രോഫി മത്സരത്തിനിടെ രാഷ്ട്രീയ നേതാവ് ശല്ല്യം ചെയ്തുവെന്ന ആരോപണം അവര്‍ പരാതി പിന്‍വലിച്ചതോടെ കെട്ടടങ്ങിയെങ്കിലും ശ്വേതയെ ഇത്തരമൊരു പരാതിയിലേക്ക് നയിക്കാന്‍ പണവും കാരണമായോ?. അങ്ങിനൊയൊരു സംശയത്തിലേക്ക് കൂടി എത്തുന്നതാണ് ശ്വേതയുടെ ഇന്ന് പുറത്തുവന്ന മൊഴി.

ജനപ്രതിനിധിയുടെ ശല്യം ചെയ്യലിനേക്കാള്‍ ഏറെ തനിക്ക് മാനഹാനിയും മനോവിഷമവും ഉണ്ടാക്കിയത് പരിപാടിയില്‍ പങ്കെടുത്തതിന് യാതൊരു തരത്തിലുള്ള പ്രതിഫലവും കിട്ടാത്തതാണെന്ന് ഈസ്റ്റ് പോലീസ് മുമ്പാകെ ശ്വേത നല്‍കിയ മൊഴിയില്‍ പറയുന്നു. ഇതോടെ പ്രതിഫലം കിട്ടാത്തതിലുള്ള ഈര്‍ഷ്യ തീര്‍ക്കല്‍ കൂടിയായിരുന്നോ ഈ കോലാഹലങ്ങള്‍ എന്ന സംശയത്തിലേക്കാണ് കാര്യങ്ങളെ കൊണ്ടെത്തിക്കുന്നത്. വൈകീട്ട് പരിപാടി കഴിഞ്ഞ മണിക്കൂറുകള്‍ക്ക് ശേഷമാണ് ശ്വേത പരാതിയുമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുന്നത്. അതുകൊണ്ടു തന്നെ പ്രതിഫലം കിട്ടാത്തതിലുള്ള ഈര്‍ഷ്യ തീര്‍ക്കാന്‍ ആസൂത്രിതമായി നടത്തിയ നീക്കമായിരുന്നു ഇതെന്ന് ചിലരെങ്കിലും ചൂണ്ടിക്കാണിക്കുന്നു.

swetha mozhi
ശ്വോതയുടെ മൊഴിയുടെ പകര്‍്പ്പില്‍ നിന്ന്

ജനപ്രതിനിധി കാറില്‍ നിന്ന് സ്‌റ്റേജില്‍ എത്തുന്നത് വരെ അരക്കെട്ടിലും സ്‌റ്റേജില്‍ ഇരിക്കുമ്പോള്‍ കൈയിലും പിടിച്ചുവെന്നും പ്രസംഗിക്കുന്നതിനിടെ പല തവണ ശരീരത്തില്‍ ഉരസി നിന്നുവെന്നുമാണ് ശ്വേതയുടെ മൊഴിയില്‍ പറയുന്നത്.