കൊച്ചി മെട്രോക്ക് കനറാ ബാങ്ക് 1,170 കോടി വായ്പ നല്‍കും

Posted on: November 4, 2013 4:27 pm | Last updated: November 4, 2013 at 4:27 pm

kochi metroന്യൂഡല്‍ഹി: കൊച്ചി മെട്രോക്ക് കനറാ ബാങ്ക് 1,170 കോടി രൂപ വായ്പ നല്‍കും. 10.8 ശതമാനം പലിശ നിരക്കില്‍ നല്‍കുന്ന വായ്പക്ക് ഏഴ് വര്‍ഷത്തെ മൊറട്ടോറിയം അടക്കം 20 വര്‍ഷമാണ് തിരിച്ചടവ് കാലാവധി. ഡല്‍ഹിയില്‍ ചേര്‍ന്ന ഡയരക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് കനറാ ബാങ്കില്‍ നിന്ന് വായ്പ സ്വീകരിക്കാന്‍ തീരുമാനമായത്. നോയിഡയിലെ സൈനസ് കണ്‍സല്‍ട്ടന്‍സി പരിസ്ഥിതി ആഘാത പഠനം നടത്തും. ഹൈദരാബാദിലെ ആര്‍ വി അസോസിയേറ്റ്‌സ് സാമൂഹികാഘാത പഠനം നടത്തും.