Connect with us

Palakkad

വാഹന വകുപ്പിന്റെ സേവനങ്ങള്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ അധിക തുക ഈടാക്കുന്നു

Published

|

Last Updated

പട്ടാമ്പി: മോട്ടോര്‍ വാഹനവകുപ്പിന്റെ സേവനങ്ങള്‍ക്ക് അക്ഷയകേന്ദ്രങ്ങള്‍ അധിക തുക ഈടാക്കുന്നതായി പരാതി.
വാഹന ഉടമകള്‍ക്ക് പുറമെ മോട്ടോര്‍വാഹന വകുപ്പിലെ ഉദ്യോഗസ്ഥരും പരാതിയുമായി രംഗത്തെത്തി. വാഹന ഉടമസ്ഥന്റെ പേര് മാറ്റല്‍, പുതുക്കല്‍, പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ തുടങ്ങി നിരവധി സേവനങ്ങള്‍ ഇപ്പോള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയാണ്.
ആയിരം രൂപയുടെ സേവനങ്ങള്‍ക്ക് 10 രൂപയാണ് ഫീസ്, ആയിരം മുതല്‍ രണ്ടായിരം വരെ 20 രൂപ വാങ്ങാം. ഓരോ സേവനത്തിനും ആറ് രൂപ ബേങ്ക് സര്‍വീസ് ചാര്‍ജ്ജുമുണ്ട്. ഒരു ലക്ഷത്തിന് 500 രൂപ വരെ ഫീസടക്കാന്‍ അക്ഷയകേന്ദ്രങ്ങള്‍ക്ക് നിര്‍ദേശമുണ്ട്. എന്നാല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസില്‍ ഉടമ നേരിട്ട് പണമടച്ചാല്‍ തുക ഒരു ലക്ഷത്തിലൊതുങ്ങും. ഫലത്തില്‍ ഉടമക്ക് നഷ്ടമാണ് സംഭവിക്കുന്നത്.
ഇടനിലക്കാരെ ഏല്‍പ്പിച്ചാല്‍ പോലും ഇത്രയും തുക കൊടുക്കേണ്ടി വരില്ലെന്നാണ് ഉടമകള്‍ പറയുന്നത്.
നിശ്ചിത ഫീസില്‍ കൂടുതല്‍ തുക ഈടാക്കുന്ന അക്ഷയകേന്ദ്രങ്ങളുമുണ്ട്. വിവിധ സേവനങ്ങള്‍ക്ക് ഈടാക്കുന്ന നിരക്ക് അക്ഷയ കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദേശം പലരും പാലിക്കുന്നില്ലെന്നും പരാതിയുണ്ട്. എന്നാല്‍ അധിക തുക ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് അക്ഷയ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എം ബാലകൃഷ്ണന്‍ പറയുന്നത്.