Connect with us

National

രാഹുലിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്‌

Published

|

Last Updated

ന്യൂഡല്‍ഹി: മുസാഫര്‍നഗര്‍ ഇരകളെ പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐ എസ് ഐ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന പരാമര്‍ശത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ വെച്ച് കഴിഞ്ഞയാഴ്ചയാണ് രാഹുല്‍ വിവാദ പ്രസംഗം നടത്തിയത്.
രാഹുലിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബി ജെ പിയാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. സാമുദായിക കാഴ്ചപ്പാടിലൂടെ വോട്ടഭ്യര്‍ഥന നടത്തിയതും വിവിധ സമുദായങ്ങള്‍ക്കിടയില്‍ വെറുപ്പുണ്ടാക്കും വിധം പ്രസംഗിച്ചതും തിരഞ്ഞെടുപ്പ് ചട്ടത്തിന്റെ ലംഘനമാണെന്ന് ബി ജെ പി പരാതിപ്പെട്ടിരുന്നു. കഴിഞ്ഞ മാസം 23ന് രാജസ്ഥാനിലെ ചുരുവിലും പിറ്റേന്ന് മധ്യപ്രദേശിലെ ഇന്‍ഡോറിലും രാഹുല്‍ നടത്തിയ പ്രസംഗങ്ങള്‍ പരിശോധിച്ചതിനു ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പ്രഥമദൃഷ്ട്യാ നടപടിയെടുക്കാത്തതില്‍ സംസ്ഥാന ഇലക്‌ടൊറല്‍ ഓഫീസറോട് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഹിന്ദുക്കളുടെയും സിഖുകാരുടെയും മുസ്‌ലിംകളുടെയും ഇടയില്‍ വര്‍ഗീയ വേര്‍തിരിവ് ഉണ്ടാക്കും വിധത്തിലാണ് ചുരുവില്‍ രാഹുല്‍ പ്രസംഗിച്ചതെന്ന് ബി ജെ പി പരാതിപ്പെട്ടിരുന്നു.