എക്‌സൈസ് എസ് ഐ മര്‍ദിച്ചതായി പരാതി

Posted on: November 2, 2013 7:00 am | Last updated: November 2, 2013 at 7:33 am

നിലമ്പൂര്‍: എക്‌സൈസ് സബ് ഇന്‍സ്‌പെക്ടര്‍ വീട്ടില്‍ കയറി മര്‍ദിച്ചതായി ദമ്പതികളുടെ പരാതി.
മരുത കാഞ്ഞിരത്തിങ്ങല്‍ അയ്യപ്പന്‍പൊട്ടി നടുമണ്ണില്‍ ബാലന്‍, ഭാര്യ അമ്മു എന്നിവരാണ് നിലമ്പൂര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മര്‍ദിച്ചുവെന്നാരോപിച്ച് നിലമ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
വ്യാഴാഴ്ച വൈകുന്നേരം വീട്ടിലെത്തിയ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സജിമോന്‍ ബാലനെ അന്വേഷിക്കുകയും ജോലിക്ക് പോയെന്ന് പറഞ്ഞപ്പോള്‍ മര്‍ദിക്കുകയുമായിരുന്നുവെന്നും അമ്മു പറഞ്ഞു.
പല തവണയായി ഇയാള്‍ ഒറ്റക്ക് വീട്ടിലെത്തി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് ബാലന്‍ പറഞ്ഞു. ഒന്നിലധികം അബ്കാരി കേസുകളില്‍ പ്രതിയാണ് ബാലനും അമ്മുവും.
കേസന്വേഷണത്തിനെത്തിയ തന്നോട് ഇരുവരും മോശമായി പെരുമാറിയതോടെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതെന്ന് കരുതി പെട്ടെന്ന് മടങ്ങിപോരുകയായിരുന്നുവെന്ന് ഇന്‍സ്‌പെക്ടര്‍ സജിമോന്‍ പറഞ്ഞു.