11 കേന്ദ്രങ്ങളില്‍ പ്രഖ്യാപന കണ്‍വെന്‍ഷനുകള്‍; സഅദിയ്യ പ്രഖ്യാപന സമ്മേളനം: റാലി 21ന്

Posted on: November 2, 2013 12:28 am | Last updated: November 2, 2013 at 12:28 am

കാസര്‍കോട്: 2014 ഫെബ്രുവരി 6, 7, 8, 9 തിയതികളില്‍ നടക്കുന്ന ജാമിഅ സഅദിയ്യ അറബിയ്യ 44-ാം വാര്‍ഷിക സനദ്ദാന സമ്മേളനത്തിന്റെ പ്രഖ്യാപന സമ്മേളനവും റാലിയും ഈമാസം 21ന് കാസര്‍കോട്ട് നടത്താന്‍ ജില്ലാ പ്രചാരണസമിതി യോഗം തീരുമാനിച്ചു. വൈകിട്ട് മൂന്ന് മണിക്ക് ആരംഭിക്കുന്ന പ്രഖ്യാപന റാലി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിക്കും. നാലുമണിക്ക് നടക്കുന്ന പ്രഖ്യാപന സമ്മേളനത്തില്‍ പ്രമുഖ പണ്ഡിതന്മാരും നേതാക്കളും സംബന്ധിക്കും.
പരിപാടിയുടെ വിജയത്തിനായി ജില്ലയിലെ 11 കേന്ദ്രങ്ങളില്‍ വിപുലമായ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കും. ഇവക്ക് സ്വാഗതസംഘം ഭാരവാഹികള്‍ നേതൃത്വം നല്‍കും. ജില്ലാ പ്രചാരണസമിതി ചെയര്‍മാന്‍ റഫീഖ് സഅദി ദേലംപാടി അധ്യക്ഷത വഹിച്ചു. കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ടിപ്പുനഗര്‍ സ്വാഗതവും പി ഇ താജുദ്ദീന്‍ നന്ദിയും പറഞ്ഞു.