Connect with us

Malappuram

കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ റൂഫ് അടര്‍ന്ന് വീണു

Published

|

Last Updated

മലപ്പുറം: കെ എസ് ആര്‍ ടി സി മലപ്പുറം ഡിപ്പോയില്‍ കോണ്‍ക്രീറ്റ് അടര്‍ന്ന് വീണു. ഇന്നലെ പന്ത്രണ്ട് മണിയോടെ സെക്യൂരിറ്റി വിഭാഗം മേധാവിയായ ഉദയകുമാറിന്റെ മുറിയുടെ റൂഫിന്റെ കോണ്‍ക്രീറ്റാണ് അടര്‍ന്ന് നിലം പതിച്ചത്. ഇതിന് തൊട്ടുമുമ്പ് ഇയാള്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങിയതിനാല്‍ അപകടം ഒഴിവായി. മലപ്പുറം കെ എസ് ആര്‍ ടി സി ഡിപ്പോ നവീകരിച്ച് ആധുനിക രീതിയിലുള്ള ടെര്‍മിനല്‍ നിര്‍മിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ നടക്കുന്നതിനാല്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപണിക്ക് അധികൃതര്‍ തയ്യാറാകുന്നില്ല. മിക്ക കെട്ടിടങ്ങളും ബാത്ത് റൂമുകളും തകര്‍ച്ചാ ഭീഷണിയിലാണ്. ടിക്കറ്റ് ആന്‍ഡ് ക്യാഷ് മുറിയുടെ റൂഫും അടര്‍ന്ന് വീഴാനായിട്ടുണ്ട്. 450ഓളം തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. അപകടമുണ്ടാകുന്നതിന് മുമ്പ് കെട്ടിടം അറ്റകുറ്റപണി നടത്തണമെന്നാണ് തൊഴിലാളികളുടെയും ജീവനക്കാരുടെയും ആവശ്യം.