Connect with us

Kerala

മെഡിക്കല്‍ പ്രവേശന തട്ടിപ്പ്: കവിതാ പിള്ള അറസ്റ്റില്‍

Published

|

Last Updated

തിരുനെല്ലി: സംസ്ഥാനത്ത് വിവിധ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം വാഗ്ദാനം ചെയ്ത തട്ടിപ്പു കേസിലെ പ്രതി കവിതാ പിള്ള വയനാട്ടിലെ തിരുനെല്ലിയില്‍ അറസ്റ്റിലായി. ഇന്ന് രാവിലെയാണ് കവിതാ പിള്ള അറസ്റ്റിലായത്. ആലുവ സ്വദേശിയായ കവിതയുടെ കൂട്ടാളി ശിവറാമിനെ പോലീസ് നേരത്തെ അറസ്റ്റുചെയ്തിരുന്നു.

പുഷ്പഗിരി, കിംസ്, അമല, അമൃത തുടങ്ങിയ മെഡിക്കല്‍ കോളജുകളില്‍ സീറ്റ് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഇതിനായി എറണാകുളത്ത് കെ ജി കെ എന്ന സ്ഥാപനം തുടങ്ങിയിരുന്നു. 15 മുതല്‍ 20 ലക്ഷം വരെ കവിത വാങ്ങിയിട്ടുണ്ട്. പിന്നീട് കോളജില്‍ നിന്നാണെന്ന് പറഞ്ഞ് രക്ഷിതാക്കളെ വിളിച്ചത് ശിവറാമായിരുന്നു. തുകയുടെ ബാക്കി ഗഡു നല്‍കണമെന്നായിരുന്നു ശിവറാം രക്ഷിതാക്കളോട് ആവശ്യപ്പെട്ടത്.

Latest