Connect with us

Malappuram

കുണ്ടൂര്‍ ഉറൂസ്: 1001 അംഗ സ്വാഗത സംഘമായി

Published

|

Last Updated

തിരൂരങ്ങാടി: ജനുവരി ഒന്നു മുതല്‍ അഞ്ച് വരേ കുണ്ടൂര്‍ ഗൗസിയ്യില്‍ നടക്കുന്ന കുണ്ടൂര്‍ ഉസ്താദ് എട്ടാമത് ഉറൂസ് മുബാറകിന് 1001 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. ഉറൂസിനോടനുബന്ധിച്ച് ജീവകാരുണ്യ പ്രവര്‍ത്തനത്തിന് വിവിധ പദ്ധതികള്‍ക്ക് രൂപംനല്‍കി.
വൈലത്തൂര്‍ സയ്യിദ് യൂസുഫുല്‍ ജീലാനിയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടി ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, അബ്ദുഹാജി വേങ്ങര, പി കെ അബ്ദുര്‍റഹ്മാന്‍ മാസ്റ്റര്‍, അബ്ദുല്ലത്വീഫ് ഹാജി, ബാവ ഹാജി സംബന്ധിച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ചെയര്‍മാനായി 25 അംഗ സ്റ്റിയറിംഗ് കമ്മിറ്റി രൂപവ്തകരിച്ചു.
സ്വാഗതസംഘം ഭാരവാഹികള്‍: സയ്യിദ് യൂസുഫുല്‍ ജീലാനി(ചെയര്‍.), പൊന്‍മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, അബൂഹനീഫല്‍ ഫൈസി, അബ്ദുര്‍റഹ്മാന്‍ ഫൈസി മാരായമംഗലം, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, അലി ബാഖവി ആറ്റുപുറം, പ്രൊഫ. എ കെ അഹ്ദുല്‍ഹമീദ് (വൈസ് ചെയര്‍.), ബശീര്‍ ഫൈസി വെണ്ണക്കോട് (കണ്‍.), സുലൈമാന്‍ സഖാഫി മാളിയേക്കല്‍, ഡോ. അബ്ദുല്‍ഹകീം അസ്ഹരി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, അബ്ദുര്‍റസാഖ് സഖാഫി വെള്ളിയാമ്പുറം, പി കെ അബ്ദുര്‍റഹ്മാന്‍ മാസ്റ്റര്‍, വി ടി ഹമീദ് ഹാജി (ജോ. കണ്‍.), നാസര്‍ ഹാജി ഓമച്ചപ്പുഴ (ട്രഷറര്‍).