Connect with us

Malappuram

ഭിന്നശേഷി നിര്‍ണയ ക്യാമ്പ്: 180 പേര്‍ക്ക് സര്‍ട്ടിഫിക്കറ്റ്

Published

|

Last Updated

മലപ്പുറം: സാമൂഹിക നീതി ദിനാചരണത്തോടനുബന്ധിച്ച് നടന്ന ഭിന്നശേഷി നിര്‍ണയ ക്യാമ്പ് എം ഉമ്മര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. രജിസ്റ്റര്‍ ചെയ്ത 226 പേരില്‍ നിന്നും 40 ശതമാനത്തിന് മുകളില്‍ വൈകല്യമുള്ള 180 പേര്‍ക്ക് സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ കാര്‍ഡും വിതരണം ചെയ്തു. മലപ്പുറം, മഞ്ചേരി, കോട്ടക്കല്‍ നഗരസഭകളില്‍ നിന്നും മലപ്പുറം ബ്ലോക്ക് പരിധിയില്‍ നിന്നും ഉള്ളവര്‍ക്കാണ് സേവനം ലഭിച്ചത്. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നിയോഗിച്ച വിദഗ്ധ ഡോക്ടര്‍മാരടങ്ങുന്ന മെഡിക്കല്‍ ബോര്‍ഡില്‍ ചെവി, തൊണ്ട, മൂക്ക്, നേത്രരോഗം, അസ്ഥി, മാനസികരോഗം എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ പങ്കെടുത്തു. അര്‍ഹതപ്പെട്ടവര്‍ക്ക് ഭിന്നശേഷി നിര്‍ണയിച്ചയുടന്‍ തന്നെ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന തരത്തിലാണ് ക്യാമ്പ് സജ്ജമാക്കിയത്. ഇന്ന് മങ്കട, വേങ്ങര ബ്ലോക്കിലെയും നെടിയിരുപ്പ് പഞ്ചായത്തില്‍ നിന്നും നേരത്തെ റജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ക്യാമ്പില്‍ സേവനം ലഭിക്കുക.

 

Latest