ഇരു വൃക്കകളും തകരാറിലായ യുവാവ് ചികിത്സസാ സഹായം തേടുന്നു

Posted on: October 25, 2013 8:05 am | Last updated: October 25, 2013 at 8:05 am

vrikkaപട്ടാമ്പി: യുവാവ് ഇരു വൃക്കകളും തകരാറിലായി ചികിത്സക്ക് സഹായം തേടുന്നു. ഓങ്ങല്ലൂര്‍ രണ്ട് വില്ലേജില്‍ കൊണ്ടൂര്‍ക്കര കുന്നംകുളത്തിങ്കല്‍ സൈയ്തലവിയുടെ മകന്‍ മുഹമ്മദ് റഫീഖ് ( 32) ആണ് ചികിത്സക്ക് സഹായം തേടുന്നത്. കൂലിപ്പണിക്കാരനായ മുഹമ്മദ് റഫീഖിന്റെ വരുമാനം കൊണ്ടാണ് ഭാര്യയും മൂന്ന് മക്കളും അടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്. റഫീഖിന് അസുഖം ബാധിച്ചതോടെ കുടുംബത്തിന്റെ അത്താണി നഷ്ടപ്പെട്ടിരിക്കുകയാണ്. രണ്ട് വൃക്കകളും മാറ്റിവെക്കണമെന്നും, 15 ലക്ഷം രൂപ വേണമെന്നുമാണത്രേ ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ നിര്‍ദേശിച്ചിരിക്കുന്നത്. റഫീഖിനെ സഹായിക്കാന്‍ മഹല്ല് കമ്മറ്റിയും നാട്ടുകാരും ചേര്‍ന്ന് ചികിത്സാ സഹായ സമിതി രൂപീകരിച്ചു. കെ ടി ഉസ്മാന്‍ ചെയര്‍മാനും, ശങ്കരനാരായണന്‍ കണ്‍വീനറും പി യുസഫ് ട്രഷററുമായുള്ള ചികിത്സാ സഹായ സമിതി എസ്ബിടി ഓങ്ങല്ലൂര്‍ ശാഖ—യില്‍ 33280517477 നമ്പറില്‍ അക്കൗണ്ട് തുടങ്ങി.