Connect with us

Wayanad

പഴം പച്ചക്കറി വില്‍പ്പനശാല ഉദ്ഘാടനം നാളെ

Published

|

Last Updated

മാനന്തവാടി: കൃഷി വകുപ്പിന്റെ പഴം പച്ചക്കറി ചില്ലറ വില്‍പ്പനശാല( സസ്യ സൂപ്പര്‍മാര്‍ക്കറ്റ്) ഒക്‌ടോബര്‍ 25ന് രാവിലെ 11 മണിക്ക് മാനന്തവാടി പഞ്ചായത്ത് പ്രസിഡന്റ് സില്‍വി തോമസ് ഉദ്ഘാടനം ചെയ്യുമെന്ന് മാനന്തവാടി സ്വാശ്രയ കര്‍ഷക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വള്ളിയൂര്‍ക്കാവ് റോഡില്‍ ആരംഭിക്കുന്ന സസ്യ സൂപ്പര്‍മാര്‍ക്കറ്റില്‍ കമ്പോള വിലയെകാളും കുറവില്‍ എല്ലാത്തരം പച്ചക്കറി ഉത്പന്നങ്ങളും, വിത്തുകളും തൈകളും ലഭ്യമാകും. വിഎഫ്പിസികെ ജനറല്‍ മാനേജര്‍ ജഹാംഗീര്‍ കാസിം ചടങ്ങില്‍ പദ്ധതി വിശദീകരണം നടത്തും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജേക്കബ് സെബാസ്റ്റിയന്‍ ആദ്യ വില്‍പ്പന നിര്‍വ്വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ എം ജി ഷിനോജ്, ഡെന്നീസന്‍ കണിയാരം, ഷിബു തോമസ്, പി കെ സദാനന്ദന്‍ എന്നിവര്‍ പങ്കെടുത്തു.