Connect with us

Kerala

വിചാരണയില്ലാതെ മഅ്ദനിയെ തടവില്‍ വെക്കുന്നത് ശരിയല്ല: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: വിചാരണ കൂടാതെ അബ്ദുന്നാസര്‍ മഅ്ദനിയെ അനന്തമായി ജയിലില്‍ അടക്കുന്നതിനോട് യോജിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സുപ്രീം കോടതിയിലുള്ള മഅ്ദനിയുടെ ജാമ്യാപേക്ഷയില്‍ കേരളത്തിന്റെ നിലപാട് ആരാഞ്ഞാല്‍ വിശദീകരണം നല്‍കും. കേസിന്റെ മെറിറ്റിലേക്ക് സര്‍ക്കാര്‍ പോകുന്നില്ല. മറ്റൊരു സംസ്ഥാനത്തുള്ള കേസാണിത്. ജുഡീഷ്യല്‍ പ്രൊസസില്‍ സര്‍ക്കാര്‍ ഇടപെടുന്നതും ശരിയല്ല. എന്നാല്‍, മഅ്ദനിയെ അനന്തമായി ജയിലില്‍ അടക്കുന്നതിനോട് ഒരു നിലക്കും യോജിക്കാന്‍ കഴിയുകയുമില്ല. ആര് ഇങ്ങിനെ തടവില്‍ കഴിഞ്ഞാലും സര്‍ക്കാര്‍നയം ഇതായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest