Connect with us

Malappuram

എസ് വൈ എസ് ആദര്‍ശ സമ്മേളനത്തിന് മലപ്പുറം ഒരുങ്ങുന്നു

Published

|

Last Updated

മലപ്പുറം: ആദര്‍ശ വൈരികള്‍ക്ക് കനത്ത താക്കീതറിയിച്ച് ഈ മാസം ഇരുപത്തി അഞ്ചിന് മലപ്പുറത്ത് നടക്കുന്ന ആദര്‍ശ സമ്മേളനത്തിന് ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍.
ആദര്‍ശ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് ഒഴുകിയെത്തുന്ന പതിനായിരങ്ങള്‍ക്ക് സമ്മേളനം നേരില്‍ കാണുന്നതിനും കേള്‍ക്കുന്നതിനുമുള്ള സജ്ജീകരണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്.
സുന്നി പ്രവര്‍ത്തന മുന്നേറ്റങ്ങളില്‍ വിറളിപൂണ്ട ആദര്‍ശ വിരോധികള്‍ തീര്‍ക്കുന്ന മുഴുവന്‍ കുപ്രചാരണങ്ങള്‍ക്കും സമ്മേളനം മറുപടി പറയും. വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ മലപ്പുറം മൂന്നാംപടി വാദീസലാം പിരസരത്ത് നിന്നാരംഭിക്കുന്ന പ്രതിഷേധറാലി ആദര്‍ശ മുന്നേറ്റത്തില്‍ പുത്തന്‍ ചരിത്രം തീര്‍ക്കും.
പാറാട് ബോംബ് സ്‌ഫോടനം, മഞ്ചേരി അബുഹാജി വധം, ഓണപറമ്പ് പള്ളി തകര്‍ക്കല്‍, പ്രസ്ഥാനിക സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കുമെതിരെ നടത്തുന്ന വ്യാപക കൈയേറ്റങ്ങള്‍, മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായത്തിന്റെ മറവില്‍ നടത്തുന്ന ഇരട്ടത്താപ്പ് നീക്കങ്ങള്‍ക്കെതിരെ സുന്നി സംഘ ശക്തി കനത്ത മറുപടി പറയും. വാദിസലാമില്‍ ചേര്‍ന്ന സംഘാടക സമിതി സമ്മേളന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. പി കെ എം സഖാഫി അധ്യക്ഷത വഹിച്ചു. പി എം മുസ്തഫ മാസ്റ്റര്‍, ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, അബ്ദുഹാജി വേങ്ങര, പടിക്കല്‍ അബൂബക്കര്‍ മാസ്റ്റര്‍, ശിഹാബുദ്ദീന്‍ സഖാഫി, പി കെ മുഹമ്മദ് ശാഫി, ദുല്‍ഫുഖാറലി, കെ സൈനുദ്ദീന്‍ സഖാഫി, ബഷീര്‍ അരിമ്പ്ര, അബ്ദുറഹ്മാന്‍ സഖാഫി, സയ്യിദ് മുര്‍തള, കെ വി ഫഖ്‌റുദ്ദീന്‍ സഖാഫി, ടി അബ്ദുനാസര്‍ പങ്കെടുത്തു.

Latest