സംഗീത സംവിധായകന്‍ രാഘവന്‍ മാസ്റ്ററുടെ മൃതദേഹം സംസ്‌കരിച്ചു

Posted on: October 20, 2013 4:30 pm | Last updated: October 21, 2013 at 10:35 am

Raghavan-Masterതലശ്ശേരി: അന്തരിച്ച സംഗീത സംവിധായകന്‍ കെ. രാഘവന്‍ മാസ്റ്ററുടെ സംസ്‌കാരം തലശേരി സെന്റിനറി പാര്‍ക്കില്‍ ഔദ്യോഗിക ബഹുമതികളോടെ നടത്തി. തലശേരി ബി.എം.പി സ്‌കൂളില്‍പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള ആയിരങ്ങള്‍ അന്തിമോപചാരമര്‍പ്പിച്ചു. മൃതദേഹം വിലാപയാത്രയായാണ് പാര്‍ക്കിലെത്തിച്ചത്.