Connect with us

Kannur

കുറിച്ചിയില്‍ കടല്‍ക്ഷോഭം; രണ്ട് ഫൈബര്‍ വള്ളങ്ങള്‍ തകര്‍ന്നു

Published

|

Last Updated

തലശ്ശേരി: ന്യൂമാഹി കുറിച്ചിയില്‍ കടപ്പുറത്ത് ഇന്നലെ പുലര്‍ച്ചെയുണ്ടായ കടല്‍ക്ഷോഭത്തില്‍ രണ്ട് ഫൈബര്‍ വള്ളങ്ങള്‍ പൂര്‍ണമായി തകര്‍ന്നു. കുറിച്ചിയിലെ ചാപ്പ വളപ്പില്‍ തമ്മക്കാരന്റവിട ഭരതന്‍, കാപ്പാടന്റവിട പ്രസാദ് എന്നിവരുടെ വള്ളങ്ങളാണ് പാറയില്‍ ഇടിച്ച് തകര്‍ന്നത്. മത്സ്യബന്ധനത്തിന് ശേഷം തീരത്ത് കെട്ടിയിട്ടതായിരുന്നു. അപകടത്തില്‍ ഏതാണ്ട് രണ്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഇരുവരും അറിയിച്ചു. 20 അടിയോളം നീളമുള്ള വള്ളവും അതില്‍ സൂക്ഷിച്ച വിലയേറിയ വലയും അനുബന്ധ ഉപകരണങ്ങളും നശിച്ചിട്ടുണ്ട്.