Connect with us

Kannur

റബര്‍ഷീറ്റുകള്‍ കവര്‍ന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

Published

|

Last Updated

ശ്രീകണ്ഠപുരം: ചുഴലി തട്ടേരിയില്‍ ഷെഡിന്റെ പൂട്ട് മുറിച്ച് റബര്‍ ഷീറ്റുകള്‍ കവര്‍ന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ചുഴലിയിലെ കൊയിലേരിയന്‍ ഷിജിത്ത് (32), മട്ടന്നൂര്‍ മണ്ണൂരിലെ നഞ്ചടത്ത് വിജേഷ് (25) എന്നിവരെയാണ് എസ് ഐ. കെ സുധീര്‍ അറസ്റ്റുചെയ്തത്. ചൊവ്വാഴ്ച രാവിലെ വളക്കൈയില്‍ സംശയകരമായ സാഹചര്യത്തില്‍ റബര്‍ ഷീറ്റുകളുമായി പ്രതികളെ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് തട്ടേരിയിലെ ചുള്ളേരി വീട്ടില്‍ രഞ്ജിത്തിന്റെ വീടിന് സമീപത്തെ ഷെഡിന്റെ പൂട്ട് മുറിച്ച് 50ഓളം റബര്‍ ഷീറ്റുകള്‍ കവര്‍ന്നത്. ഇതിന് പുറമെ രണ്ട് വര്‍ഷം മുമ്പ് കൊളത്തൂരില്‍ സ്ത്രീയുടെ കഴുത്തില്‍ നിന്ന് മൂന്ന് പവന്‍ സ്വര്‍ണമാല പൊട്ടിച്ച കേസിലും ചുഴലിയിലെ മലഞ്ചരക്ക് കട കുത്തിത്തുറന്ന് ഒരു ക്വിന്റല്‍ അടക്ക കവര്‍ന്ന കേസിലും പ്രതിയാണ് ഷിജിത്തെന്ന് പോലീസ് പറഞ്ഞു. തളിപ്പറമ്പ്, കണ്ണൂര്‍ ഭാഗങ്ങളിലെ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് വിജേഷ്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

 

Latest