സൗജന്യ വൃക്ക രോഗ നിര്‍ണയ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു

Posted on: October 9, 2013 1:08 pm | Last updated: October 9, 2013 at 1:08 pm

ജിദ്ദ: കരുവാരകുണ്ട് ജിദ്ദ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ജിദ്ദാ ചാപ്റ്ററും ശറഫിയ്യ സിദ്ര മെഡിക്കല്‍ ഗ്രൂപ്പും സംയുക്തമായി നടത്തിയ ഒരു മാസകാലം നീണ്ടു നില്‍ക്കുന്ന സൗജന്യ വൃക്ക രോഗ നിര്‍ണ്ണയ മെഡിക്കല്‍ ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം മേലാറ്റൂര്‍ പാലിയേറ്റിവ് ക്ലിനിക് കോര്‍ഡിനേറ്റര്‍ മുസ്തഫ നിര്‍വഹിച്ച. പാലിയേറ്റീവിന്റെ പ്രവര്‍ത്തനവും ശരിയായ സന്ദേശവും ജനങ്ങളിലേക്ക്്് എത്തിക്കണമെന്നും ജീവിതത്തില്‍ ഒരു പ്രാവശ്യമെങ്കിലും ഹോം കെയര്‍ പ്രവര്‍ത്തനത്തില്‍ പങ്കാളികളാവണമെന്നും ഉല്‍ഘാടനപ്രസംഗത്തില്‍ അദ്ദേഹം ആവശ്യപെട്ടു. ഭാവിയില്‍ ഇത്തരം പ്രവര്‍ത്തനത്തില്‍ പങ്കാളിത്തം വഹിക്കാന്‍ തയ്യാറന്ന് ഹോസ്പിറ്റല്‍ മാനേജര്‍ മുസ്തഫ ആശംസ പ്രസംഗത്തില്‍ ഉറപ്പ് നല്‍കി. ഉസ്മാന്‍ കുണ്ടുകാവില്‍ന്റെ ആദ്യക്ഷതയില്‍ ചേര്‍ന്ന ഉല്‍ഘാടന വേളയില്‍ ജാഫര്‍ പുളിയകുത്ത് സ്വാഗതവും ഖാസിം പറമ്പത്ത് നന്ദിയും പറഞ്ഞു.

രാവിടെ 08:30 ഓടെ ആരംഭിച്ച കാമ്പില്‍ ഒട്ടനവധി പേര്‍ വന്നു രോഗ നിര്‍ണ്ണയം നടത്തി. ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ലത്തീഫ് എം കെ, മുഹമ്മദ് അലി എന്‍ ,പി പി ഫൈസല്‍, ഖാദര്‍ വാടിയില്‍ , ആലുങ്ങല്‍ ഹംസ, ഉമ്മര്‍, സി അബു, ഹാഫിദ് സി.ടി അഷറഫ് പടിപ്പുര. ഉമ്മര്‍, നിസാം എന്നിവര്‍ നേതൃതം നല്‍കി.