Connect with us

Kerala

ഗണേഷ് മന്ത്രിയാകുമെന്ന് ബാലകൃഷ്ണപിള്ള

Published

|

Last Updated

 

ganesh kumarതിരുവനന്തപുരം: കെ.ബി ഗണേഷ് കുമാര്‍ മന്ത്രിയാകുന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് കേരളാ കോണ്‍ഗ്രസ്(ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള. മന്ത്രിസ്ഥാനം സംബന്ധിച്ച യുഡിഎഫില്‍ നിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് ആര്‍ ബാലകൃഷ്ണപിള്ള പറഞ്ഞു. കേരളാ കോണ്‍ഗ്രസ്(ബി) സംസ്ഥാന നേതൃ യോഗത്തിലാണ് പിള്ള ഇക്കാര്യം അറിയിച്ചത്. മന്ത്രിസ്ഥാനം മുഖ്യമന്ത്രിക്ക് തീരുമാനിക്കാവുന്നതേയുള്ളൂവെന്ന്്് ആര്‍. ബാലകൃഷ്ണപിള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേസ് അവസാനിച്ചപ്പോള്‍ തന്നെ സത്യപ്രതിജ്ഞ ചെയ്യേണ്ടിയിരുന്നു. മന്ത്രിസ്ഥാനം ലഭിക്കാന്‍ പാര്‍ട്ടിക്ക് അവകാശമുണ്ട്. കഴിഞ്ഞ ആറ് മാസമായി ഗണേഷിനോട് കാണിക്കുന്നത് നീതികേടാണെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു. രാജിവെക്കാന്‍ ഒരുക്കമാണെന്ന് ഗണേഷ് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ രാജിക്കത്ത് നല്‍കിയിട്ടില്ലെന്നും പിള്ള പറഞ്ഞു. കേരളാ കോണ്‍ഗ്രസ്(ബി) സംസ്ഥാന നേതൃയോഗത്തിന് ശേഷം വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.

Latest