Connect with us

National

'സോണിയ എഴുപതാം വയസ്സില്‍ സജീവരാഷ്ട്രീയം വിടും'

Published

|

Last Updated

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് 70 തികയുന്ന 2016ല്‍ അവര്‍ സജീവരാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്നും രാഹുല്‍ ഗാന്ധിക്ക് കൂടുതല്‍ പങ്ക് നല്‍കുമെന്നും വിലയിരുത്തി പുസ്തകം. “24 അക്ബര്‍ റോഡ്” എന്ന പുസ്തകത്തിന്റെ പുനഃസംശോധനം ചെയ്ത പതിപ്പിലാണ് നിരവധി വസ്തുതകള്‍ നിരത്തി പത്രപ്രവര്‍ത്തക ഗ്രന്ഥ കര്‍ത്താവ് റശീദ് കിദ്വായി, സോണിയാ ഗാന്ധിയുടെ വിരമിക്കല്‍ പ്രവചിക്കുന്നത്.
കഴിഞ്ഞ ജന്മദിനത്തില്‍, ഡിസംബര്‍ ഒമ്പതിന് സോണിയാ ഗാന്ധി തന്റെ മനസ്സലിരിപ്പ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളോട് പങ്ക് വെച്ചിരുന്നുവെന്ന് പുസ്തകത്തില്‍ പറയുന്നു. ഇന്ത്യയില്‍ രാഷ്ട്രീയ വിരമിക്കല്‍ അത്യപൂര്‍വമാണെന്നിരിക്കെ, കോണ്‍ഗ്രസ് നേതാക്കള്‍ അത്ഭുതപരതന്ത്രരായാണത്രേ സോണിയയുടെ പ്രഖ്യാപനത്തോട് പ്രതികരിച്ചത്. അത്തരം കടുത്ത തീരുനാനങ്ങളെടുക്കരുതെന്ന് അവരോട് കോണ്‍ഗ്രസ് നേതൃത്വം ഒന്നടങ്കം ആവശ്യപ്പെട്ടുവെന്നും പുസ്തകം വെളിപ്പെടുത്തുന്നു.
രാഹുല്‍ ഗാന്ധിയെ മന്ത്രിസഭയിലേക്ക് കൊണ്ടുവരാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നിരന്തരം ശ്രമിച്ചതിന്റെ വിവരണവും പുസ്തകത്തിലുണ്ട്. അധികാര കേന്ദ്രത്തിലേക്ക് രാഹുല്‍ വരണമെന്ന അഭിപ്രായമാണ് സിംഗ് മുന്നോട്ട് വെച്ചതത്രേ. അങ്ങനെയാണ് പാര്‍ട്ടി ഉപാധ്യക്ഷ സ്ഥാനം രാഹുല്‍ ഏറ്റെടുത്തതെന്നും പുസ്തകത്തില്‍ പറയുന്നു.