Connect with us

Gulf

ഹൃദയ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

Published

|

Last Updated

ദുബൈ: യുഎഇയിലെ ഇന്ത്യാക്കാരായ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയാ ഫോറം (ഐ എം എഫ്) അംഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ഹൃദയ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.
ദുബൈ റാശിദിയ അല്‍നൂര്‍ പോളിക്ലിനിക്കിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്. പ്രമുഖ കാര്‍ഡിയോതൊറാസിക് സര്‍ജന്‍ ഡോ. മൂസക്കുഞ്ഞി നേതൃത്വം നല്‍കി.
പ്രവാസികളില്‍ ഹൃദ്രോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, അത് തടയുന്നതിനും പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം ഉണ്ടാക്കുന്നതിനുമായി, മാധ്യമപ്രവര്‍ത്തകരും സര്‍ക്കാരും പൊതുസമൂഹവും ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്ന് ഡോ. മൂസക്കുഞ്ഞി പറഞ്ഞു. പത്ര-ദൃശ്യ-ശ്രവ്യ മാധ്യമ പ്രവര്‍ത്തകരുടെ പങ്കാളിത്തം കൊണ്ട് ക്യാമ്പ് ശ്രദ്ധേയമായി. ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡന്റ് എല്‍വിസ് ചുമ്മാര്‍ അധ്യക്ഷത വഹിച്ചു.
റാശിദിയ അല്‍നൂര്‍ പോളിക്ലിനിക് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ടി അഹമദ്, എം ഡി നിയാസ് കണ്ണേത്ത്, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. അഗസ്റ്റിന്‍ മാമ്പള്ളി, ഐ എം എഫ് ജനറല്‍ സെക്രട്ടറി റോണി എം പണിക്കര്‍, ട്രഷറര്‍ ഫൈസല്‍ ബിന്‍ അഹമദ്, ജോയിന്റ് സെക്രട്ടറി ലിയോ രാധാകൃഷ്ണന്‍, വി എം സതീഷ്, സാദിഖ് കാവില്‍, ഐപ്പ് വള്ളിക്കാടന്‍, എസ് സുജിത് നേതൃത്വം നല്‍കി.