Connect with us

Kasargod

എ എം എ റഹീം ഫൗണ്ടേഷന്‍ സാമ്പത്തിക സഹായം തുടങ്ങി

Published

|

Last Updated

കാസര്‍കോട്: എ എം എ റഹീം കാസര്‍കോടിന്റെ സാംസ്‌കാരിക വ്യാപാര രംഗത്ത് തന്റേത് മാത്രമായ ശൈലിയിലൂടെ വ്യക്തിമുദ്ര പതിപ്പിച്ചയാളായിരുന്നുവെന്ന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ ഓര്‍മകള്‍ കാസര്‍കോടിന്റെ സാംസ്‌കാരിക രംഗത്ത് നിലനിര്‍ത്താന്‍ എ എം എ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളിലൂടെ സാധിക്കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തില്‍ അവശതയനുഭവിക്കുന്നവരെ സമാശ്വസിപ്പിക്കാനുള്ള ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.
എ എം എ റഹീം ഫൗണ്ടേഷന്‍ കാസര്‍കോട് താലൂക്ക് പരിധിയില്‍ തിരഞ്ഞെടുത്ത വൃക്കരോഗികള്‍ക്ക് ഡയാലിസിസിനുള്ള സാമ്പത്തിക സഹായം വിതരണം ചെയ്ത് പ്രസംഗിക്കുകയായിരുന്നു എം എല്‍ എ. ജില്ലാ വ്യാപാര ഭവനില്‍ നടന്ന ചടങ്ങില്‍ എ അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. എന്‍ എം സുബൈര്‍, രഘുനാഥ് കാമത്ത്, ഹാരിസ് കടവത്ത്, അശ്‌റഫ് നാല്‍ത്തടുക്ക, നാഷണല്‍ അബ്ദുല്ല, ഹമീദ് അരമന, എം എ ശാഫി, ടി എച്ച് അബ്ദുറഹ്മാന്‍, മുഹമ്മദ് വെല്‍ക്കം, ബി എ അശ്‌റഫ്, സമീര്‍ ആമസോണിക്, എന്‍ എം ശംസീര്‍, സുനില്‍ കടപ്പുറം എന്നിവര്‍ പ്രസംഗിച്ചു. പി കെ രാജന്‍ സ്വാഗതവും ശാഫി എ നെല്ലിക്കുന്ന് നന്ദിയും പറഞ്ഞു.