Connect with us

Kasargod

ടി ഉബൈദ് സമൂഹത്തെ നന്മയിലേക്ക് നയിച്ച സാമൂഹ്യ പരിഷ്‌കര്‍ത്താവ്: ഡോ.അസീസ് തരുവണ

Published

|

Last Updated

കാസര്‍കോട്: സമൂഹത്തെ നന്മയിലേക്ക് നയിച്ച സാമൂഹ്യ പരിഷ്‌കര്‍ത്താവാണ് കവി ടി.ഉബൈദെന്ന് സാഹിത്യകാരനും കോളമിസ്റ്റുമായ ഡോ.അസീസ് തരുവണ പറഞ്ഞു. കാസര്‍കോട് സാഹിത്യവേദിയും ഗവ.കോളജ് യൂണിയനും കോളജ് മലയാളം വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച ഉബൈദ് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനാചാരങ്ങളെയം അന്ധവിശ്വാസങ്ങളെയും എതിര്‍ത്ത് സമൂഹത്തിന് പുതിയ മുഖവും കാഴ്ചപാടും നല്‍കി. ഉബൈദിന്റ ഓരോ കവിതയും ഓരോ പോരാട്ടമായിരുന്നു. മുസ്‌ലികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ഏറെ പരിശ്രമം നടത്തിയ നായകനായിരുന്നു അദ്ദേഹം.
സംസ്‌ക്കാരങ്ങളെ കൂട്ടിയോചിപ്പിച്ച കവിയായിരുന്നു ഉബൈദ്. പക്ഷെ, മലയാളത്തിന്റ സാംസ്‌ക്കാരിക ലോകം അദ്ദേഹത്തിന് അര്‍ഹിക്കുന്ന അംഗീകാരം നല്‍കിയോ എന്നത് വലിയ ചോദ്യമാണെന്നും അസീസ് തരുവണ കൂട്ടിച്ചേര്‍ത്തു.
റഹ്മാന്‍ തായലങ്ങാടി അധ്യക്ഷത വഹിച്ചു. ഗവ.കോളജ് പ്രിന്‍സിപ്പല്‍ സുജയ, ജില്ലാ പ്ലാനിംഗ് ബോര്‍ഡ് അംഗം എ അബ്ദുല്‍ റഹ്മാന്‍, കെ എം അബ്ബാസ്, മുജീബ് അഹമ്മദ്, സി എല്‍ ഹമീദ്, മുഹമ്മദ് അലി നാങ്കി, അഡ്വ. ബി എഫ് അബ്ദുറഹ്മാന്‍, സി എല്‍ ഹമീദ്, സയ്യിദ് താഹ ചേരൂര്‍, കെ ബാലകൃഷ്ണന്‍, പി ശഫീഖ് റഹ്മാന്‍, മുഹമ്മദ് നിസാര്‍ പ്രസംഗിച്ചു. അഷറഫലി ചേരങ്കൈ സ്വഗാതവും എബി കുട്ടിയാനം നന്ദിയും പറഞ്ഞു.
സമൃതി മധുരം പരിപാടിയില്‍ കെ വി ഇസ്മാഈല്‍ വായ്പ്പാട്ട് അവതരിപ്പിച്ചു.

 

 

Latest