Connect with us

Gulf

ഷാര്‍ജ റോഡുകളില്‍ നിരീക്ഷണ ക്യാമറകള്‍ ഇരട്ടിയാക്കുന്നു

Published

|

Last Updated

ഷാര്‍ജ: സുരക്ഷിത നഗരമെന്ന ലക്ഷ്യത്തിലേക്ക് കുതിക്കുന്ന ഷാര്‍ജയില്‍ പുതിയ ട്രാഫിക് പരിഷ്‌കാരങ്ങള്‍ക്ക് പോലീസിന്റെ മാര്‍ഗരേഖ. ഷാര്‍ജ പോലീസ് മേധാവി മേജര്‍ ഹുമൈദ് മുഹമ്മദ് അല്‍ ഹദീദിയുടെ നിര്‍ദേശപ്രകാരമാണിത്.
പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുവരുത്താന്‍ പോലീസ് പ്രതിജ്ഞാബദ്ധമാണ്. ഇതിന്റെ ഭാഗമായി സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ തീരുമാനിച്ചതായി പോലീസ് വ്യക്തമാക്കി.
അന്താരാഷ്ട്ര ഗുണനിലവാരമുള്ള നിരീക്ഷണ ക്യാമറകള്‍ നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കൂടുതലായി സ്ഥാപിക്കും. നിലവിലുള്ളതിന്റെ ഏഴിരട്ടി ക്യാമറകളാണ് പുതുതായി സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് പോലീസ് പറഞ്ഞു. കവലകളിലും നിരത്തുകളിലും സ്ഥാപിക്കുന്ന സ്ഥിരസ്വഭാവമുള്ളതും ആവശ്യാനുസരണം മാറ്റി സ്ഥാപിക്കാവുന്നതും 360 ഡിഗ്രി വരെ കറങ്ങുന്ന രീതിയിലുള്ളതുമായ വിവിധയിനം ക്യാമറകള്‍ പുതിയ സുരക്ഷാ ക്രമീകരണങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം ക്യാമറകളിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ സ്വീകരിച്ച് ആവശ്യമായ നടപടികള്‍ക്ക് 50 കേന്ദ്രങ്ങളിലായി വിപുലമായ വയര്‍ലെസ് സൗകര്യങ്ങളുണ്ടാകും. ഈ പുതിയ സുരക്ഷാ സംവിധാനങ്ങളോട് പൊരുത്തപ്പെടാവുന്ന രീതിയില്‍ പോലീസിന്റെ നിലവിലുള്ള ഓപ്പറേഷന്‍ സംവിധാനങ്ങളും പുനഃക്രമീകരിക്കുമെന്ന് ഷാര്‍ജ പോലീസ് വ്യക്തമാക്കി.

Latest