Connect with us

Malappuram

അയനിക്കോട്ടെ മോഷണം: പ്രതി റിമാന്‍ഡില്‍

Published

|

Last Updated

വണ്ടൂര്‍: കഴിഞ്ഞ ദിവസം അയനിക്കോട്ടെ വീട്ടില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു. മോഷണവുമായി ബന്ധപ്പെട്ട് സമീപ പ്രദേശമായ വീതനശ്ശേരി മാനീരി അബ്ദുല്‍ മനാഫ്(26)ആണ് വണ്ടൂര്‍ പോലീസിന്റെ പിടിയിലായത്. വെട്ടിക്കാട്ടിരി, വീതനശ്ശേരി ഭാഗങ്ങളിലെ വീടുകളിലും ഇയാള്‍ മോഷണം നടത്തിയതായി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. രണ്ട് ദിവസം മുമ്പാണ് അയനിക്കോട് മണ്ണൂര്‍ക്കല്‍ ഉണ്ണീന്‍കുട്ടിയുടെ വീട്ടില്‍ മോഷണം നടന്നത്.
ഉറങ്ങിക്കിടക്കുകയായിരുന്ന മകളുടെ കഴുത്തിലെ മാലയും മൊബൈല്‍ഫോണും മോഷ്ടിക്കപ്പെട്ടത്. ഈ മൊബൈല്‍ ഫോണ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഇയാളെ പിടികൂടാന്‍ പോലീസിനെ സഹായിച്ചത്. നേരത്തെ വെട്ടിക്കാട്ടിരിയിലെ ഒരു വീട്ടില്‍ കയറി ഗൃഹനാഥയുടെ മാല മോഷ്ടിച്ചതും ആറ് മാസം മുമ്പ് വീതനശ്ശേരിയിലുള്ള മറ്റൊരു വീട്ടില്‍ കയറി വീട്ടമ്മയുടെ പാദസരം മോഷ്ടിച്ചതായും ഇയാളാണെന്ന് പോലീസ് അറിയിച്ചു. എട്ട് വര്‍ഷം മുമ്പ് റബര്‍ഷീറ്റ് മോഷ്ടിച്ച കേസിലും ഇയാള്‍ പോലീസ് പിടിയിലായിട്ടുണ്ട്.കഞ്ചാവ് വില്‍പ്പനക്കായി ഇടനിലക്കാരനായി നില്‍ക്കല്‍,മണലുമായി പോകുന്ന ലോറിക്ക് എസ്‌കോര്‍ട്ട് പോകല്‍ തുടങ്ങിയവയാണ് ഇയാളുടെ മറ്റുപ്രവൃത്തികള്‍. ഉടുത്ത വസ്ത്രവും ചെരിപ്പുമെല്ലാം തുണിയിലാക്കി അരയില്‍കെട്ടി ട്രൗസറിട്ടാണ് ഇയാള്‍ മോഷണം നടത്താറുള്ളതത്രെ.വീട്ടുകാരെ മര്‍ദിച്ചാണ് പലപ്പോഴും പിടിയില്‍ നിന്ന് രക്ഷപ്പെടാറുള്ളതെന്നും പോലീസ് പറഞ്ഞു.
വണ്ടൂര്‍ എസ്‌ഐ മനോജ് പറയട്ട,ഗ്രേജ് എസ്‌ഐ സി രാമകൃഷ്ണന്‍, അനീഷ് ചാക്കോ,സിപി സന്തോഷ്‌കുമാര്‍,ജാഫര്‍,ഉമ്മുല്‍ ഷമീമ എന്നിവര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കി