വിസ്ഡം റിഫ്രഷര്‍ ട്രെയ്‌നിംഗ് നാളെ

Posted on: October 1, 2013 12:00 am | Last updated: October 1, 2013 at 12:35 am

കോഴിക്കോട്: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴില്‍ ഇരിങ്ങല്ലൂര്‍ മജ്മഅ് ക്യാമ്പസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിസ്ഡം സിവില്‍ സര്‍വീസ് പ്രീകോച്ചിംഗ് സെന്ററുകളിലെ അധ്യാപകര്‍ക്കുള്ള റിഫ്രഷര്‍ ട്രെയ്‌നിംഗ് നാളെ രാവിലെ 9.30ന് കോഴിക്കോട് മര്‍കസ് ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ നടക്കും. ഈ അധ്യയന വര്‍ഷത്തെ ആദ്യ ടേമിലെ പഠന പ്രവര്‍ത്തനങ്ങള്‍, സെന്റര്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ വിലയിരുത്തുന്നതിനും രണ്ടാം ബാച്ചിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്നതിനുമുള്ള ക്യാമ്പില്‍ സംസ്ഥാനത്തെ വിവിധ പ്രീകോച്ചിംഗ് സെന്ററുകളിലെ റിസോഴ്‌സ് ഗ്രൂപ്പ് അംഗങ്ങള്‍ പങ്കെടുക്കും.

വിസ്ഡം അക്കാദമി ചെയര്‍മാന്‍ എന്‍ എം സ്വാദിഖ് സഖാഫി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍ പി ഹുസൈന്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എ പി ഇംതിയാസ് അഹ്മദ്, മെമ്പര്‍ സെക്രട്ടറി ഉമര്‍ ഓങ്ങല്ലൂര്‍, അംഗങ്ങളായ കെ എം അബ്ദുല്‍ ഖാദിര്‍, എ എ ജഅ്ഫര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കും. വിവിധ വിഷയങ്ങളെ അധികരിച്ചുള്ള ഗ്രൂപ്പ് ചര്‍ച്ച വിസ്ഡം അക്കാഡമയിലെ ഫാക്കല്‍റ്റിയംഗങ്ങള്‍ നയിക്കും. പ്രീ കോച്ചിംഗ് സെന്ററുകളുടെ സംസ്ഥാനതല അവലോകന യോഗം ഉച്ചക്ക് രണ്ട് മണിക്കും വിസ്ഡം ഡയറക്ടര്‍ ബോര്‍ഡ് യോഗം വൈകീട്ട് നാല് മണിക്കും സ്റ്റുഡന്റ്‌സ് സെന്ററില്‍ ചേരും. യോഗങ്ങളില്‍ ബന്ധപ്പെട്ട മുഴുവന്‍ അംഗങ്ങളും പങ്കെടുക്കണമെന്ന് വിസ്ഡം അക്കാദമി ചെയര്‍മാന്‍ എന്‍ എം സ്വാദിഖ് സഖാഫി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍ പി ഹുസൈന്‍ അറിയിച്ചു.