ഡാറ്റാസെന്റര്‍ കൈമാറ്റം: സി ബി ഐ അന്വേഷിക്കണമെന്ന് ആവശ്യം

Posted on: September 30, 2013 5:36 pm | Last updated: September 30, 2013 at 5:36 pm
SHARE

udfതിരുവനന്തപുരം: ഡാറ്റാ സെന്റര്‍ കൈമാറ്റം സി ബി ഐ അന്വേഷിക്കണമെന്ന് യു ഡി എഫ് യോഗത്തില്‍ ആവശ്യമുയര്‍ന്നു. ആര്‍ ബാലകൃഷ്ണ പിള്ള, പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല എന്നിവര്‍ ഈ ആവശ്യമുന്നയിച്ചു. കേസില്‍ പ്രതിപക്ഷത്തിന് അനുകൂലമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന ആരോപണവും ഉയര്‍ന്നു.

ഡേറ്റാ സെന്റര്‍ കൈമാറ്റക്കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്നും ക്യാബിനറ്റ് തീരുമാനമാണിതെന്നും യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ പറഞ്ഞു. കാര്യങ്ങള്‍ വിശദമായി ചര്‍ച്ചചെയ്യാന്‍ വിപുലമായ യോഗം ഒക്ടോബര്‍ 10ന് ചേരുമെന്നും അദ്ദേഹം പറഞ്ഞു.