Connect with us

Wayanad

വെള്ളിലാടി റോഡിന് സമീപത്തെ ആള്‍മറയില്ലാത്ത കിണര്‍ മൂടണമെന്ന ആവശ്യം ശക്തം

Published

|

Last Updated

വെള്ളമുണ്ട: അറവിനായി കൊണ്ടുവന്ന പോത്ത് പൊട്ടകിണറ്റില്‍ വീണു. തേറ്റമല വെള്ളിലാടിയില്‍ റോഡിന് സമീപത്തെ ആളൊഴിഞ്ഞ തോട്ടത്തില്‍ കെട്ടിയിരുന്ന പോത്താണ് സമീപത്തെ പൊട്ടക്കിണറ്റില്‍ വീണത്.
ഇന്നലെ വൈകുന്നേരം നാലോടെ പോത്തിനെ അഴിക്കാന്‍ ചെന്നപ്പോഴാണ് 50 അടി താഴ്ചയുള്ള കിണറ്റില്‍ വീണുകിടക്കുന്നത് കണ്ടത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. മാനന്തവാടിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘവും നാട്ടുകാരും ചേര്‍ന്ന് മൂന്നരമണിക്കൂറോളം പ്രയ്തനിച്ചാണ് പോത്തിനെ കിണറില്‍ നിന്ന് പുറത്തെടുത്തത്.
മൂന്നുക്വിന്റലോളം ഭാരമുള്ള പോത്ത് കിണറ്റില്‍ നിന്ന് പുറത്തെത്തിയതോടെ ചുറ്റും കൂടിയ നാട്ടുകാര്‍ക്കുനേരെ തിരിഞ്ഞു. കിണറ്റില്‍ വീണ പോത്തിനെ കാണാന്‍ നൂറുകണക്കിന് പേരാണ് എത്തിയത്. വാഹനങ്ങള്‍ നിര്‍ത്തി കാഴ്ചകാണാന്‍ ആളുകളെത്തിയത് തേറ്റമലല മക്കിയാട് റോഡില്‍ ഏറെ നേരം ഗതാഗതം സ്തംഭനത്തിന് കാരണമായി.
കുട്ടികള്‍ കളിക്കുന്ന സ്ഥലത്തിന് സമീപമുള്ള ആള്‍മറയില്ലാത്ത കിണര്‍ മൂടാന്‍ നടപടിയെടുക്കാത്ത സ്ഥലമുടമയ്‌ക്കെതിരെ കേസെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.