സ്പാനിഷ് ലീഗ്: ബാഴ്‌സക്ക് തുടര്‍ച്ചയായ ഏഴാം ജയം

Posted on: September 29, 2013 8:16 am | Last updated: September 29, 2013 at 8:24 am
SHARE

Lionel+Messiമാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ നിലവിലെ ജേതാക്കളായ ബാഴ്‌സലോണ വിജയക്കുതിപ്പ് തുടരുന്നു. അല്‍മേറിയയെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച ബാഴ്‌സ ലീഗില്‍ തുടര്‍ച്ചയായ ഏഴാം ജയം സ്വന്തമാക്കി. ലയണല്‍ മെസ്സി, അഡ്രിയാനോ എന്നിവരാണ് ഗോള്‍ നേടിയത്.

അതേസമയം റയല്‍ മാഡ്രിഡിനെ എതിരില്ലാത്ത ഒരു ഗോളിന് അത്‌ലറ്റിക്കോ മാഡ്രിഡ് കീഴടക്കി. പതിനൊന്നാം മിനിറ്റില്‍ ഡീഗോ കോസ്റ്റയാണ് നിര്‍ണായക ഗോള്‍ നേടിയത്. റയല്‍ മൈതാനത്തായിരുന്നു മത്സരം. 1999ന് ശേഷം ആദ്യമായാണ് ലാ ലിഗയില്‍ റയല്‍ അത്‌ലറ്റിക്കോ മാഡ്രിഡിനോട് തോല്‍ക്കുന്നത്. സീസണില്‍ മെസ്സിക്കും കോസ്റ്റയ്ക്കും 8 ഗോള്‍ വീതമായി.