Connect with us

Palakkad

വൈദ്യുതി ഉത്പാദിപ്പിക്കുന്ന പുതിയ യന്ത്രവുമായി വൈദ്യുതി ബോര്‍ഡ് സബ് എന്‍ജിനീയര്‍

Published

|

Last Updated

ചെര്‍പ്പുളശേരി: വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്താതെ ഒഴുക്കിന്റെ ശക്തി ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന യന്ത്രവുമായി ചെര്‍പ്പുളശേരി സ്വദേശിയും വൈദ്യുതി ബോര്‍ഡിലെ സബ് എന്‍ജിനീയറുമായ ദുര്‍ഗാപ്രസാദ്. ഒരു മീറ്റര്‍ നീളമുള്ള ഇരുമ്പ് റാമിന്റെ രണ്ടറ്റങ്ങളിലായി ഘടിപ്പിച്ചിട്ടുള്ള പല്‍ ചക്രങ്ങളില്‍ ഒരു ചെയില്‍ ഘടിപ്പിച്ച് ചെയ്‌നിന്റെ ഒരേദിശയില്‍ വരുന്ന വിധത്തില്‍ പ്ലാസ്റ്റിക് കപ്പുകള്‍ ഘടിപ്പിക്കുക.
താഴ്ഭാഗത്ത് വരുന്ന ചെയിനും കപ്പുകളും മാത്രം ഒഴുക്കില്‍ വരുന്ന വിധത്തില്‍ താഴ്ത്തിവെച്ചാല്‍ ഒഴുക്കിന്റെ ശക്തികാരണം കപ്പുകള്‍ മുന്നോട്ടു നീങ്ങുകയും കപ്പുകള്‍ പല്‍ചക്രത്തിന് സമീപം എത്തുമ്പോള്‍ വായ്ഭാഗം താഴോട്ടാക്കി കൊണ്ട് മുകളിലേക്ക് ഉയരുമ്പോള്‍ കപ്പിലുള്ള വെള്ളം പുറത്തേക്ക് ഒഴുകുന്നു. ഈ വിധം ഭാരമില്ലാത്ത കപ്പുകള്‍ ചെയിനിലൂടെ പിറക് വശത്തേക്ക് വരും. വീണ്ടും വെള്ളത്തിലൂടെ നീങ്ങുന്നു. ഈ പ്രക്രിയ തുടര്‍ച്ചയായി നടക്കുമ്പോള്‍ ഡൈനാമോയുമായി യോജിപ്പിച്ച് വൈദ്യുതി ഉണ്ടാക്കാം. ഇതിനായി ഒരു ഇന്ധനവും ഉപയോഗിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ധാരാളം പുഴകളുംഡാം നിര്‍മാണങ്ങള്‍ വിവാദത്തില്‍ സൃഷ്ടിക്കുന്ന കേരളത്തില്‍ ഈയന്ത്രം ഉപയോഗിച്ചുള്ള വൈദ്യുതി നിര്‍മാണം പരിസ്ഥിതികവുമാണെന്നും ഈ വിദ്യ തിരമാലയില്‍ നിന്നുള്ള വൈദ്യുതി നിര്‍മാണത്തിനും ഉപയോഗിക്കാവുന്നതാണെന്നും അദ്ദേഹം അറിയിച്ചു.

Latest