പതിനാലുകാരിയെ മാനഭംഗപ്പെടുത്തിയ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

Posted on: September 29, 2013 7:12 am | Last updated: September 29, 2013 at 7:12 am
SHARE

rapeതൃശൂര്‍ : പതിനാലുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി മാനഭംഗപ്പെടുത്തിയ ഓട്ടോഡ്രൈവറെ പേരാമംഗലം പോലീസ് അറസ്റ്റു ചെയ്തു.

അവണൂര്‍ കുര്യാല്‍ പാലം അംബേദ്കര്‍ കോളനിയില്‍ പൂലോത്ത് വീട്ടില്‍ പ്രസാദിനെയാണ് (25) വിദ്യാര്‍ഥിനിയുടെ പരാതിയെ തുടര്‍ന്ന് പിടികൂടിയത്. പ്രതി പെണ്‍കുട്ടിയുടെ കുടുംബവുമായി വളരെ അടുപ്പത്തിലായിരുന്നു. വീട്ടുകാര്‍ സ്ഥിരമായി വാടകയ്ക്കു വിളിച്ചിരുന്നതു പ്രസാദിന്റെ ഓട്ടോറിക്ഷയാണ്.

സ്‌കൂളിലേക്കു പോയിരുന്ന തന്നെ ഓട്ടോറിക്ഷയില്‍ കയറ്റി പ്രസാദ് ബന്ധുവിന്റെ വീട്ടിലേക്കു കൊണ്ടുപോയി പീഡിപ്പിക്കുകയും അവിടെനിന്നു തിരിച്ച് വീട്ടിനടുത്തുള്ള വഴിയില്‍ ഇറക്കിവിടുകയായിരുന്നുവെന്നുമാണു പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്.