മൂന്ന് പതിറ്റാണ്ടിന് ശേഷം യു എസ് – ഇറാന്‍ ചര്‍ച്ച

Posted on: September 28, 2013 8:53 am | Last updated: September 28, 2013 at 8:53 am
SHARE

ROOHANIവാഷിംഗ്ടണ്‍: അമേരിക്കയും ഇറാനും തമ്മില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം ഉന്നതതല ചര്‍ച്ച. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായി ടെലിഫോണിലാണ് ചര്‍ച്ച നടത്തിയത്. ഒബാമ റൂഹാനിയെ ഫോണില്‍ വിളിക്കുകയായിരുന്നു. 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരത്തിലൊരു ചര്‍ച്ച നടക്കുന്നത്. 1979-ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷം ഇറാനുമായി യുഎസിനു നയതന്ത്രബന്ധമില്ല. ഇറാനിലെ പുതിയ നേതൃത്വം ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ അകറ്റാനുള്ള പുതിയ അവസരമാണ് തുറന്നിരിക്കുന്നതെന്ന് ചര്‍ച്ചയെക്കുറിച്ച് ഒബാമ പ്രതികരിച്ചു.

ആണവ പദ്ധതി സംബന്ധിച്ച തര്‍ക്കങ്ങള്‍ അധികം വൈകാതെ പരിഹരിക്കപ്പെടുമെന്ന് ബറാക് ഒബാമയുമായുള്ള സംഭാഷണത്തിന് ശേഷം ഇറാന്‍ പ്രസിഡന്റ് വ്യക്തമാക്കി. ഒരുവര്‍ഷത്തെ ചര്‍ച്ചയ്ക്കുള്ള സമയക്രമം യോഗത്തില്‍ നിശ്ചയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here